തമിഴ് സിനിമയുടെ സമീപകാല ചരിത്രത്തിലില്ലാത്ത വിധം ഫാൻ ഫൈറ്റിന് ഇടനൽകി രണ്ടു താര ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ പ്രീ റിലീസ് കണക്കുകൾ വാരിസിനൊപ്പമാണ്. ഇതുവരെ 295 കോടി രൂപയാണ് വാരിസിന്റെ പ്രീ റിലീസ് വരുമാനം . വാരിസിന്റെ തീയേറ്റർ അവകാശം തമിഴ്നാട്ടിൽ 70 കോടിക്കും കേരളത്തിൽ 6.5 കോടിക്കും കർണാടകയിൽ 8 കോടിക്കും ഓവർസീസ് അവകാശം 35 കോടി രൂപയ്ക്കുമാണ് വിറ്റുപോയത്. മാത്രമല്ല ഒടിടി റിലീസ് അവകാശം വഴി 70 കോടിയും ലഭിച്ചു.
അജിത്തിന്റെ തുനിവിന് തമിഴ്നാട്ടിൽ തീയേറ്റർ അവകാശത്തിന് ലഭിച്ചിരിക്കുന്നത് 60 കോടി രൂപയാണ്. കേരളത്തിൽ 2.5 കോടി രൂപയും കർണാടകയിൽ 3.6 കോടിയും ഓവർസീസ് അവകാശത്തിന് 4 കോടിയുമാണ് ലഭിച്ചത് . ഒടിടി അവകാശം 65 കോടി രൂപയാണ്
ട്രെയിലർ റിലീസിൽ തുനിവിന് ലഭിച്ച മുൻതൂക്കം ഇതോടെ നഷ്ടപ്പെട്ടു. തുനിവിന്റെ ട്രെയിലർ ഇതുവരെ 58 മില്യൺ പ്രേക്ഷകർ കണ്ടപ്പോൾ വാരിസിന്റെ ട്രെയിലർ കണ്ടത് 40 മില്യൺ പേരാണ്