ENTERTAINMENT

കാത്തിരിപ്പിന് വിരാമം, ദളപതി 69ന് കിക്കോഫ്; ചിത്രങ്ങൾ

ചെന്നൈയിൽ നടന്ന ചടങ്ങിൽ വിജയ്ക്കൊപ്പം പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, നരെയ്ൻ തുടങ്ങിയവർ പങ്കെടുത്തു

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69നു തടക്കം. പൂജ ചെന്നൈയിൽ നടന്നു. ചിത്രത്തിൽ വിജയ്ക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്ന പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, നരെയ്ൻ എന്നിവരും നിർമാതാക്കളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു

ദളപതി 69ലെ പ്രധാന താരങ്ങളെ കഴിഞ്ഞദിവസങ്ങളിലായി നിർമാണക്കമ്പനി ഔദ്യോഗികമായി പരിചയപ്പെടുത്തിയിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

പൂജ ചടങ്ങിൽനിന്ന്

ബോളി താരം ബോബി ഡിയോൾ, പൂജാ ഹെഗ്‌ഡെ, മമിത ബൈജു, നരെയ്ൻ എന്നിവർക്കു പുറമെ പ്രിയാമണി, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

പൂജ ചടങ്ങിൽ വിജയ്ക്കൊപ്പം മമിത ബൈജു

കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ചിത്രം അടുത്ത വർഷം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും. അനിരുദ്ധ് രവിചന്ദറാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്.

ഗോട്ട് (ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ആണ് തീയേറ്ററുകളിൽ അവസാനമെത്തിയ വിജയ് ചിത്രം. ചിത്രം മൂന്നു മുതൽ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം ലഭ്യമാണ്.

വിജയും പൂജ ഹെഗ്ഡെയും ദളപതി 69 പൂജ ചടങ്ങിൽ

ജനാധിപത്യത്തിന്റെ ദീപവാഹകൻ എന്ന ടാഗ്‌ലൈനോടെയാണു ദളപതി 69 നിർമാതാക്കൾ പ്രഖ്യാപിച്ചത്. ചിത്രം പൂർത്തിയാകുന്നതോടെ വിജയ് തമിഴ് രാഷ്ട്രീയത്തിൽ സജീവമാകും. തമിഴക വെട്രി കഴകം(ടിവികെ) എന്ന വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് കരുക്കൾ നീക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് പാർട്ടി പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് 22ന് ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തിരുന്നു. മുകളിലും താഴെയും ചുവപ്പും നടുവിൽ മഞ്ഞയുമടങ്ങുന്നതാണ് പാര്‍ട്ടി പതാക. നടുവില്‍ മഞ്ഞനിറത്തിൽ ചുവന്ന വൃത്തത്തിൽ മഞ്ഞനിറത്തിൽ വാകപ്പൂവ്. ഇതിനു ഇരുവശത്തുമായി കൊമ്പുകുലുക്കിനില്‍ക്കുന്ന രണ്ട് ആനകള്‍. ഇതാണ് പാര്‍ട്ടിയുടെ ചിഹ്നവും.

വിജയ്, പൂജ ഹെഗ്ഡെ, ബോബി ഡിയോൾ എന്നിവർ ദളപതി 69 പൂജ ചടങ്ങിൽ

പാർട്ടി പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്ത ചടങ്ങില്‍ ടിവികെയുടെ ഔദ്യോഗിക ഗാനവും പുറത്തിറക്കിയിരുന്നു. ഗോട്ടിന്റെ റിലീസിനു ശേഷമായിരിക്കും പതാക അനാച്ഛാദനമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗോട്ട് തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ പാർട്ടി പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്യുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ