ENTERTAINMENT

താങ്കലാൻ കേരളത്തിലെ പ്രമോഷൻ റദ്ദാക്കി; പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും

പാർവതി തിരുവോത്തും വിക്രമും പ്രധാനകഥാപാത്രമായി എത്തുന്ന സിനിമ മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതാണ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

പാ രഞ്ജിത്ത് സിനിമ തങ്കലാന്റെ കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അണിയറ പ്രവർത്തകർ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രമോഷൻ പരിപാടികൾ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

തമിഴ്, തെലുഗു സിനിമാ രംഗത്തു നിന്നും സൂര്യ, കാർത്തി, റാം ചരൺ, ചിരഞ്ജീവി എന്നിവരുൾപ്പെടെ നിരവധിപേർ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. വർഷങ്ങളെടുത്ത് ചിത്രീകരിച്ച ഒരു സിനിമ അതിന്റെ മലയാളത്തിലെ പ്രമോഷൻ തുക മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു എന്നത് കൂടുതൽ ആളുകൾക്ക് സംഭാവന നൽകാനുള്ള പ്രചോദനമാകുമെന്ന് ഉറപ്പാണ്.

പാർവതി തിരുവോത്തും വിക്രമും പ്രധാനകഥാപാത്രമായി എത്തുന്ന സിനിമ മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. തന്റെ സിനിമകളിലൂടെ സംവേദനം ചെയ്യാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് പാ രഞ്ജിത്ത്. 'പരിയേറും പെരുമാൾ' ഉൾപ്പെടെയുള്ള സിനിമകൾ ഇപ്പോഴും ആളുകൾ ആവർത്തിച്ച് കാണുന്നു.

നടന്ന സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമയുടെ കഥ മുന്നോട്ട് നീങ്ങുന്നത്. കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിലെ ഖനന തൊഴിലാളികളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ജിയോ സ്റ്റുഡിയോസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. താങ്കളാനായി തിരശീലയിൽ എത്തുന്ന വിക്രമിനെയും പ്രധാന നായികാ കഥാപാത്രമായെത്തുന്ന പർവതിയെയും കൂടാതെ ഡാനിയേൽ കൾടാഗിറൺ, ഹരി കൃഷ്ണൻ ആൻപുദുരൈ, വേട്ടൈ മുത്തു കുമാർ, കൃഷ് ഹസൻ, അർജുൻ അൻപുദാൻ സമ്പത്ത് റാം എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.

2021 ഡിസംബറിൽ ചിയാൻ 61 എന്ന പേരിൽ പ്രഖ്യാപിച്ച സിനിമയുടെ യഥാർത്ഥ പേര് പ്രഖ്യാപിച്ചത് 2022 ഒക്ടോബറിലാണ്. ഇത് വിക്രമിന്റെ 61 ാമത്തെ സിനിമയാണ് എന്നതുകൊണ്ടാണ് 'ചിയാൻ 61' എന്ന പേര് ആദ്യം നൽകിയത്. 2022 ഒക്ടോബറിൽ തന്നെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് അവസാനിക്കുന്നത് 2023 ജൂലൈയിലാണ്. ചെന്നൈ, ആന്ധ്രപ്രദേശ്, മധുരൈ, കർണാടകം എന്നീ സ്ഥലങ്ങളിലാണ് സിനിമ പ്രധാനമായും ഷൂട്ട് ചെയ്തത്. താങ്കലാൻ ഈ മാസം 15ന് തീയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. 3ഡിയിലും അല്ലാതെയും സിനിമ കാണാൻ സാധിക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ