ENTERTAINMENT

വിക്രം കൂൾ, പക്ഷെ ​'ധ്രുവനച്ചത്തിരം' വിനായകൻ സ്വന്തമാക്കി; പ്രശംസയുമായി സംവിധായകൻ ലിങ്കുസ്വാമി

എന്റർടെയ്ൻമെന്റ് ഡെസ്ക്

​ധ്രുവനച്ചത്തിരം മലയാള നടന്‍ വിനായകൻ സ്വന്തമാക്കിയെന്ന് സംവിധായകൻ ലിങ്കുസ്വാമി. ചിത്രത്തിന്റെ ഫൈനൽ കട്ട് കണ്ട ശേഷം വിനായകനെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ എക്സിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറൽ ആവുന്നത്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരം വെള്ളിയാഴ്ച തീയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. വിക്രവും വിനായകനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

ചിത്രത്തിന്റെ ഫൈനൽ കട്ട് മുംബൈയിൽ വച്ചാണ് ലിങ്കുസ്വാമി കാണാനിടയായത്. ചിത്രം ​ഗംഭീരമാണെന്നും വിക്രം കൂൾ ആണെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു. ‘ധ്രുവനച്ചത്തിരത്തിന്റെ ഫൈനൽ കട്ട് മുംബൈയിൽ വെച്ച് കാണാനിടയായി. വളരെ മികച്ച രീതിയിലാണ് ചിത്രം എടുത്തിരിക്കുന്നത്. ചിയാൻ വളരെ കൂളാണ്. പക്ഷെ ചിത്രം വിനായകൻ സ്വന്തമാക്കിയിരിക്കുകയാണ്. വമ്പൻ കാസ്റ്റിങ്ങും. എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ഗൗതം മേനോനും ആശംകൾ. ഹാരിസ് ജയരാജിനൊപ്പം ചേർന്ന് മറ്റൊരു മികച്ച വർക്ക് കൂടി തന്നു. വലിയ വിജയം ആശംസിക്കുന്നു.’- ലിങ്കുസ്വാമി കുറിച്ചു.

മുമ്പ് സംവിധായകൻ ​ഗൗതം മേനോനും വിനായകന്റെ പ്രകടനത്തെ പ്രസംസിച്ചുകൊണ്ട് എത്തിയിരുന്നു. വിനായകനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നവംബർ 24നാണ് ചിത്രം റിലീസിനെത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുന്നത്. ‘ധ്രുവനച്ചത്തിരം: ചാപ്റ്റർ വൺ: യുദ്ധകാണ്ഡം' എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. സ്പൈ ത്രില്ലറായാണ് ചിത്രമെത്തുക. 2016ലാണ് ആരംഭിച്ച ധ്രുവനച്ചത്തിരം ഏഴ് വർഷങ്ങൾക്കു ശേഷമാണ് റിലീസിനെത്തുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും