ENTERTAINMENT

പാ രഞ്ജിത്തിനൊപ്പം വിക്രം; ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി 'തങ്കലാന്‍' ടീസര്‍

പാ രഞ്ജിത്തും വിക്രവും ഒന്നിക്കുന്ന ആദ്യ ചിത്രം

വെബ് ഡെസ്ക്

പൊന്നിയന്‍ സെല്‍വന് പിന്നാലെ ആരാധകരെ വിസ്മയിപ്പിക്കാന്‍ പുതിയ ചിത്രവുമായി ചിയാന്‍ വിക്രം. തങ്കലാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങി. പാ രഞ്ജിത്തിനോടൊപ്പം വിക്രം ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് തങ്കലാന്‍.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തന്‍റെ ചിത്രങ്ങളിലെല്ലാം വ്യത്യസ്തത പുലര്‍ത്തുന്ന നടനാണ് വിക്രം. തങ്കലാനിലും കാലില്‍ തളയിട്ട് കുടുമ കെട്ടി, മൂക്കുത്തി അണിഞ്ഞ് ഒറ്റമുണ്ടുടുത്ത് എത്തുന്ന വിക്രമിനെ കാണാന്‍ സാധിക്കും. മലയാളം സൂപ്പര്‍താരം പാര്‍വതി തിരുവോത്താണ് ചിത്രത്തില്‍ വിക്രമിന്‍റെ നായികയായി എത്തുന്നത്. പാര്‍വതിയെ കൂടാതെ മറ്റ് നായികമാരും ചിത്രത്തില്‍ ഉണ്ടെന്നാണ് സൂചന.

കാലാ, കബാലി, മദ്രാസ്, സാര്‍പ്പട്ട പരംമ്പരൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ തന്‍റേതായ സംവിധാന ശൈലി സൃഷ്ടിച്ച സംവിധായകനാണ് പാ രഞ്ജിത്ത്. വിക്രവും പാ രഞ്ജിത്തും സിനിമയ്ക്കായി ഒന്നിക്കുമെന്ന് പ്രഖ്യപിച്ചത് മുതല്‍, സിനിമയുടെ ടീസറിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍രാജയാണ്. തമിഴിലെ ഹിറ്റ് മേക്കര്‍ ജി വി പ്രകാശ്കുമാര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.എസ് എസ് മൂര്‍ത്തി ആണ് കലാ സംവിധായകന്‍. കെ.ജി.എഫ്, കമലഹാസന്‍ ചിത്രം വിക്രം എന്നിവക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അന്‍പ് അറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ