കല കൊണ്ട് ജീവിക്കണം എന്നതായിരുന്നു ജീവിതത്തിലെ അൾട്ടിമേറ്റ് ആഗ്രഹമെന്ന് നടൻ വിനയ് ഫോർട്ട്. അതിന് കഴിയുന്നതിൽ വലിയ സന്തോഷമുണ്ട്. സിനിമയിലെ സ്ട്രഗിൾ എന്നത് ഒരിക്കലും അവസാനിക്കുന്നില്ല. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനാവണം എന്നതാണ് ആഗ്രഹിക്കുന്ന ഏറ്റവും വലിയ ലക്ഷ്വറി. അതിന് സ്വാതന്ത്ര്യം ഉണ്ടാകുമ്പോഴാണ് ഒരു നടനെന്ന നിലയിൽ സന്തോഷമുണ്ടാവുന്നത്
അഭിനയം എന്നത് ഫിലിം സ്കൂളിലെ ആക്ടിങ് കോഴ്സിൽ തീരുന്നതല്ല, ഓരോ സിനിമയിലും ഓരോ ആക്ടിങ് കോഴ്സിലൂടെയാണ് കടന്നുപോകുന്നത്.ഇമേജുകൾ ബ്രേക്ക് ചെയ്യലാണ് ഇനിയുള്ള ലക്ഷ്യം. ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ പ്രേമത്തിലെ വിനയ് സാറാണ്. അവിടെ നിന്ന് പുറത്തുകടന്ന് അടിയും ഇടിയും ഒക്കെയുള്ള സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും വിനയ് ബാക്സ്റ്റോറിയില്‍