ENTERTAINMENT

ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലർ?നായകനായി നോബിൾ; വിനീത് ശ്രീനിവാസൻ - ഷാൻ റഹ്മാൻ - ജോമോൻ കൂട്ടുകെട്ട് വീണ്ടും

ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. നടനും നിർമാതാവുമായ നോബിൾ തോമസ് നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നോബിൾ തന്നെയാണ്.

ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിക്കുന്ന ചിത്രത്തിൽ ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. ഒരിടവേളയ്ക്ക് ശേഷമാണ് ഷാൻ റഹ്മാൻ - വിനീത് ശ്രീനിവാസൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.

തട്ടത്തിൻമറയത്ത് എന്ന് ഹിറ്റ് ചിത്രത്തിന് ക്യാമറ ചെയ്ത ജോമോൻ ടി ജോൺ വീണ്ടും വിനീതിനൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും പുതിയ ചിത്രത്തിനുണ്ട്.

ആക്ഷന്‍ ത്രില്ലറായിരിക്കും ഈ ചിത്രമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

നേരത്തെ താനും ഷാൻ റഹ്മാനും വീണ്ടും ഒന്നിക്കുന്നതായി ദ ഫോർത്തിനോട് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. ദ ഫോർത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തന്റെ അടുത്ത ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്മാനാണെന്ന് വിനീത് പറഞ്ഞത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആട് 3 യുടെ സംഗീത സംവിധാനവും ഷാൻ റഹ്മാനാണ് നിർവഹിക്കുന്നത്.

ഏപ്രിൽ 11 നാണ് 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഫിലിപ്‌സ് ആണ് നോബിൾ അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ ചിത്രം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ