ENTERTAINMENT

എമര്‍ജന്‍സിയില്‍ കങ്കണക്കൊപ്പം വൈശാഖ് നായർ; ഇന്ദിരയുടെ ആത്മാവായ സഞ്ജയ് ആയി മലയാളി താരം

കങ്കണ തന്നെയാണ് സഞ്ജയ് ഗാന്ധി ലുക്കിലുള്ള വൈശാഖിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്

വെബ് ഡെസ്ക്

ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരയായി കങ്കണാ റണാവത്ത് എത്തുന്ന ചിത്രമാണ് എമർജന്‍സി. കങ്കണ തന്നെ നിർമിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്ത് വരുമ്പോള്‍ മലയാളികള്‍ക്കും ഏറെ പ്രതീക്ഷയ്ക്ക് വകയുണ്ട്. ആനന്ദം എന്ന മലയാള ചിത്രത്തിലെ 'കുപ്പി' എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച വൈശാഖ് നായരാണ് എമര്‍ജന്‍സിയില്‍ സഞ്ജയ് ഗാന്ധിയായി എത്തുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ കങ്കണ തന്നെയാണ് സഞ്ജയ് ഗാന്ധിയുടെ ലുക്കിലുള്ള വൈശാഖിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്.

ഇന്ദിരയുടെ ആത്മാവായിരുന്ന, അവള്‍ സ്നേഹിക്കുകയും നഷ്ടപ്പെടുകയും ചെയ്ത മനുഷ്യന്‍ എന്ന അടിക്കുറിപ്പോടെയാണ് വൈശാഖിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ കങ്കണ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയായി വൈശാഖ് എത്തുമ്പോള്‍ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മണികര്‍ണികാ ഫിലിംസിന്‍റെ ബാനറില്‍ ഇറങ്ങുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുകളും നേരത്തെ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ്,ചിത്രത്തില്‍ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായെ അവതരിപ്പിക്കുന്ന മിലിന്ദ് സോമന്റെ പോസ്റ്റർ കങ്കണ തന്‍റെ ഇന്സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരുന്നു. അസാമാന്യ കഴിവുകൊണ്ടും സാന്നിദ്ധ്യം കൊണ്ടും സാം മനേക് ഷായാകാന്‍ ഏറ്റവും അനുയോജ്യനായ നടന്‍ എന്നവകാശപ്പെട്ടുകൊണ്ടാണ് കങ്കണ മിലിന്ദ് സോമനെ പരിചയപ്പെടുത്തിയത്.

ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രാധാന്യം വളരെ വലുതാണെന്നും രണ്ട് ശക്തരായ വ്യക്തിത്വങ്ങള്‍ ഒന്നിച്ചുനിന്ന് പാകിസ്താനെതിരായ യുദ്ധം എങ്ങനെ ജയിച്ചുവെന്നാണ് ചിത്രം പ്രതിപാദിക്കുക എന്നും കങ്കണ വ്യക്തമാക്കി. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്ടറുകളും പുറത്ത് വന്നിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയായി ശ്രെയാസ് താല്‍പടെയും വിപ്ലവനേതാവ് ജയപ്രകാശ് നാരായണ്‍ ആയി അനുപം ഖേറും ചിത്രത്തില്‍ എത്തുന്നുണ്ട്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്