ENTERTAINMENT

'ഗുരുവായൂരമ്പല നടയില്‍' വിവാദവുമായി ബന്ധമില്ലെന്ന് വിഎച്ച്പി; 'പ്രതീഷ് വിശ്വനാഥിനെ നേരത്തെ പുറത്താക്കിയിരുന്നു'

വെബ് ഡെസ്ക്

'ഗുരുവായൂരമ്പല നടയില്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പൃഥിരാജിന് ഭീഷണിയുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. പൃഥിരാജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പ്രതീഷ് വിശ്വനാഥ് സംഘടനയിൽ നിന്ന് നേരത്തെ പുറത്താക്കപ്പെട്ടയാളെന്ന് വിഎച്ച്പി വ്യക്തമാക്കി. സിനിമ വന്നതിനു ശേഷം അതില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ആ സമയത്ത് സംഘടനയുടെ പ്രതികരണം ഉണ്ടാകുമെന്നും നിലവിലെ വിവാദങ്ങളിൽ സംഘടനയ്ക്ക് ബന്ധമില്ലെന്നും വിഎച്ച് പി അറിയിച്ചു.

ഗൂരുവായൂരമ്പല നടയില്‍ എന്ന വിപിന്‍ ദാസ് - പൃഥ്വിരാജ്- ബേസില്‍ ജോസഫ് ചിത്രം ഇന്നലെയാണ് പ്രഖ്യാപിച്ചത്. പിന്നാലെ പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദത്തിന് ആധാരം. പോസ്റ്റിനെതിരെ സിനിമയുടെ നിർമാതാവും സംവിധായകനും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജിതമ്പിയും, ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരനും രംഗത്തെത്തിയത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?