ENTERTAINMENT

പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു ; നൻപകൽ നേരത്ത് മയക്കത്തിനും ഔർ ഹോമിനും മികച്ച പ്രതികരണം

അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വോട്ടുചെയ്യാം

വെബ് ഡെസ്ക്

രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ 10 ന് ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിവരെയാണ് വോട്ട് ചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയം . മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളിൽ നിന്നാണ് ജനപ്രിയ ചിത്രം തിരഞ്ഞെടുക്കുക. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം.

registration.iffk.in എന്നതാണ് വെബ്‌സൈറ്റ് വിലാസം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < Space > FILM CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക.

മത്സരവിഭാഗ ചിത്രങ്ങളുടെ ഫിലിം കോഡുകൾ

1. എ പ്ലേയ്സ് ഓഫ് അവര്‍ ഓണ്‍ (കോഡ് : IC001)

2. ആലം (കോഡ് : IC002 )

3. കണ്‍സേണ്‍ഡ് സിറ്റിസണ്‍ (കോഡ് : IC003 )

4. കണ്‍വീനിയന്‍സ് സ്‌റ്റോര്‍ (കോഡ് : IC004 )

5. കോര്‍ഡിയലി യുവേഴ്‌സ് (കോഡ് : IC005 )

6. അറിയിപ്പ് ( ഡിക്ലറേഷന്‍ ) (കോഡ് : IC006 )

7. ഹൂപ്പോ (കോഡ് : IC007 )

8. കെര്‍ (കോഡ് : IC008 )

9. ക്ലൊണ്ടൈക്ക് (കോഡ് : IC009)

10. നന്‍ പകല്‍ നേരത്തു മയക്കം (ലൈക്ക് ആന്‍ ആഫ്റ്റര്‍നൂണ്‍ ഡ്രീം (കോഡ് : IC010 )

11. മെമ്മറി ലാന്‍ഡ് (കോഡ് : IC011 )

12. അവര്‍ ഹോം (കോഡ് : IC012)

13. ടഗ് ഓഫ് വാര്‍ (കോഡ് : IC013 )

14. ഉതമ (കോഡ് : IC014 )

മികച്ച ജനപ്രിയ ചിത്രത്തിന് രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം . പുരസ്കാരം മേളയുടെ സമാപന സമ്മേളനത്തില്‍ സമ്മാനിക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ