ENTERTAINMENT

അഞ്ച് പതിറ്റാണ്ടിന്റെ ഇടവേള ; കശ്മീരിൽ നിന്നുള്ള ആദ്യ ഹിന്ദി ചിത്രമായി 'വെൽക്കം ടു കശ്മീർ'

പ്രാദേശിക കലാകാരന്മാരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

അഞ്ച് പതിറ്റാണ്ടിനിപ്പുറമാണ് കശ്മീരിൽ ഒരു സിനിമ ചിത്രീകരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഒരു കാശ്മീരി ചലച്ചിത്രകാരനും. കശ്മീരിൽ നിർമിച്ച ആദ്യ ഹിന്ദി ചിത്രം കൂടിയാവുകയാണ് 'വെൽക്കം ടു കാശ്മീർ'. താരിഖ് ഭട്ടിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മെയ് 26ന് ശ്രീനഗറിലെ ഏക മൾട്ടിപ്ലക്‌സ് തീയേറ്ററിൽ റിലീസ് ചെയ്യും. പ്രാദേശിക കലാകാരന്മാരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

കാശ്മീരി സംസ്‌കാരത്തിന്റെ സൗന്ദര്യമാണ് ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്. മയക്കുമരുന്ന്, സ്ത്രീ ശാക്തീകരണം തുടങ്ങി കാശ്മീർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലേക്കാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മെയ് 26ന് രണ്ട് ഷോകളുണ്ടാകും. ആദ്യ ഷോയ്ക്കുള്ള സീറ്റുകൾ പൂർണ്ണമായി ബുക്ക് ചെയ്തതായി മൾട്ടിപ്ലക്‌സ് ഉടമ വികാസിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ഷോയുടെ ടിക്കറ്റുകൾ വിറ്റുതീർന്നതോടെ രണ്ടാം ഷോയ്ക്കും ബുക്കിങ് ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടി മതീന രജ്പുത്തും നവാഗതനായ അഹമ്മദ് ഷഹാബുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രാദേശിക കശ്മീരി ഗായകനും സംഗീതസംവിധായകനുമായ ഇഷ്ഫാഖ് കവയാണ് സംഗീതം. അഭിനേതാക്കളും സാങ്കേതിക വിദഗ്ധരുമുൾപ്പടെ എല്ലാവരും കശ്മീരിൽ നിന്നുള്ളവരാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ