ENTERTAINMENT

പാർവതിയും സുഷിനും പങ്കുവച്ച കുറിപ്പെന്താണ്? പാർവതിയുടെ അടുത്ത സിനിമ ഉടനുണ്ടാകുമോ?

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടി പാർവതി തിരുവോത്തും സംഗീത സംവിധായകൻ സുഷിൻ ശ്യാമും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ ചർച്ചയാവുകയാണ്. "നിങ്ങൾ ഒരു രഹസ്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും അത് എപ്പോഴെങ്കിലും പുറത്തുവരും." എന്നതായിരുന്നു പോസ്റ്റ്. പാർവതി കഴിഞ്ഞ രണ്ടു വർഷത്തോളമായി മലയാളത്തിൽ സിനിമ ചെയ്തിട്ടില്ല. 2022ൽ പുറത്തിറങ്ങിയ പുഴുവാണ് അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ. അഞ്ജലി മേനോൻ സംവിധാനം ചെയ്ത 'വണ്ടർ വിമെനി'ൽ പാർവതിയുണ്ടായിരുന്നെങ്കിലും സിനിമ ഇംഗ്ലീഷിലായിരുന്നു.

പാർവതി പറയുന്ന നിലപാടുകൾ നിരന്തരം കേരള സമൂഹത്തിൽ ചർച്ചയാകാറുണ്ട്. വിമെൻ ഇൻ സിനിമ കളക്റ്റീവ് എന്ന സിനിമ മേഖലയിലെ സ്ത്രീകളുടെ സംഘടന രൂപീകരിക്കപ്പെട്ടതിനു ശേഷം ചർച്ചകൾ വർധിക്കുകയും പാർവതിക്കെതിരായ സൈബർ ആക്രമണം ശക്തമാവുകയും ചെയ്തു. അപ്പോഴും പാർവതി മികച്ച സിനിമകളുടെ ഭാഗമായിരുന്നു. ഒടുവിൽ കേരളത്തിൽ നിരവധി രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായ 'പുഴു' എന്ന സിനിമയ്ക്ക് ശേഷമാണ് പാർവതി മലയാളത്തിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നത്.

ചില ഇന്റർവ്യൂകളൊക്കെ പുറത്തു വന്നെങ്കിലും ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് വീണ്ടും തുടർന്നു. തമിഴ് ചിത്രമായ 'തങ്കളന്റെ' ചിത്രീകരണ വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും പാർവതി എപ്പോൾ അടുത്ത മലയാളം സിനിമ ചെയ്യും എന്ന ചോദ്യം നിലനിന്നു. ഇതിനെല്ലാമൊടുവിലാണ് ഇപ്പോൾ പാർവതിയും സുഷിന് ശ്യാമും ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട വിവാദം വാർത്തകളിൽ നിൽക്കുന്ന സമയത്ത് സുഷിന്റെ കുറിപ്പ് അതുമായി ബന്ധപ്പെട്ടതാണോ എന്ന ചോദ്യം നിരവധിപ്പേർ ചോദിക്കുന്നുണ്ട്. അതുപോലെ പാർവതി മലയാളത്തിലെ തന്റെ ഇടവേളയെ കുറിച്ചുള്ള എന്തെങ്കിലും വെളിപ്പെടുത്തൽ നടത്താൻ പോവുകയാണോ എന്ന സംശയങ്ങളും ഉണ്ടായിരുന്നു. അടുത്ത സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള പോസ്റ്റാണെന്ന സംശയവുമുണ്ട്.

'വണ്ടർ വിമെൻ' പുറത്തിറങ്ങുമ്പോൾ ഇതുപോലെ സംശയാസ്പദമായ ഒരു പോസ്റ്റ് അതിൽ അഭിനയിച്ച എല്ലാവരും അവരുടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയതായുള്ള കിറ്റിന്റെ ചിത്രമാണ് സമാനമായി മറ്റൊരു സിനിമയുടെ പ്രഖ്യാപനമാണോ പിന്നാലെ വരാനിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ സംശയം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും