ENTERTAINMENT

ദുരൂഹ മരണങ്ങളുടെ കഥയുമായി വിരൂപാക്ഷ; സംയുക്ത- സായ് ധരം തേജ് ചിത്രം ഒടിടിയിലേക്ക്

തീയേറ്ററിൽ 85 കോടി രൂപയോളം നേടിയ ചിത്രം വൈകാതെ 100 കോടി ക്ലബിലെത്തിയേക്കും

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാളി താരം സംയുക്ത നായികയായി എത്തുന്ന തെലുങ്ക് ത്രില്ലര്‍ ചിത്രം വിരൂപാക്ഷ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിൽ മെയ് 21 ന് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് വിരൂപാക്ഷ റിലീസ് ചെയ്തത്.

സമീപകാലങ്ങളില്‍ റിലീസ് ചെയ്ത ത്രില്ലര്‍ ചിത്രങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രമായിരുന്നു വിരൂപാക്ഷ. ഏപ്രില്‍ 21ന് തീയേറ്ററില്‍ എത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ലോകമെമ്പാടുമായി റിലീസ് ചെയ്ത ചിത്രം ഇതുവരെ നേടിയത് 85.65 കോടി രൂപയോളമാണ്.

സായ് ധരം തേജ് നായകനായി എത്തുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമെന്ന പേരിലാണ് വിരൂപാക്ഷ തീയേറ്ററുകളിലെത്തുന്നത്. ഒരു ഗ്രാമത്തിലുണ്ടാകുന്ന ദുരൂഹമരണങ്ങളും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. കാര്‍ത്തിക് വര്‍മ്മ ദണ്ഡു സംവിധാനം ചെയ്ത വിരൂപാക്ഷയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സുകുമാര്‍ ആണ്. സുനില്‍, ബ്രഹ്മാജി, അജയ് തുടങ്ങിയ മുന്‍നിര തെലുങ്ക് താരങ്ങളും സിനിമയിലുണ്ട്

അതേസമയം ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് നായകൻ സായ് ധരം തേജ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചെറിയ സൂചന വിരൂപാക്ഷയുടെ അവസാനം നല്‍കിയിട്ടുണ്ട്, എന്നാൽ അത് ഉടനെ ഉണ്ടാകില്ലെന്നും സായ് ധരം തേജ് പറഞ്ഞു

വിരൂപാക്ഷയുടെ തിരക്കഥയുടെ നിലവാരം വളരെ ഉയര്‍ന്നതാണ്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗതത്തിന്റെ തിരക്കഥ ആദ്യ ഭാഗത്തിന്റെ നിലവാരത്തിനൊപ്പം എത്തുന്നതോ അല്ലെങ്കില്‍ അതിലും മികച്ചതോ ആയിരിക്കണം. ഒരു ആശയം കയ്യിലുണ്ടെന്നും ശരിയായ കഥയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ