എഴുപതികളിലും എൺപതുകളിലും യുവാക്കളെ ഹരം കൊള്ളിച്ച അമേരിക്കൻ പോപ്പ് ബാൻഡാണ് കാർപെന്റേഴ്സ് . സഹോദരങ്ങളായ കരേന്‍ കാർപെന്റർ, റിച്ചാർഡ് കാർപെന്റർ എന്നിവർ ചേർന്നാണ് ബാൻഡിന് രൂപം കൊടുത്തത്. ആ കാലഘട്ടത്തില്‍ തരംഗം സൃഷ്ടിച്ചിരുന്ന കാര്‍പെന്റേഴ്‌സിന്റെ ഗാനങ്ങൾ കേട്ട് വളർന്ന കൗമാരത്തെ കുറിച്ചാണ് ഓസ്കർ വേദിയിൽ കീരവാണി പരാമർശിച്ചത്.
കാർപെന്റേഴ്സിന്റെ ടോപ്പ് ഓഫ് ദ വേൾഡ് എന്ന ആൽബത്തിലെ ഗാനം, സ്വന്തം വരികളിലേക്ക് മാറ്റിയാണ് കീരവാണി ഓസ്കർ വേദിയിൽ ആലപിച്ചത്
കാർപെന്റേഴ്സ് ബാൻഡിന്റെ പ്രണയഗാനങ്ങൾ ഏറ്റുപാടാത്ത യുവാക്കൾ വിരളമായിരുന്നു ആ കാലത്ത് …ഐ വോണ്ട് ലാസ്റ്റ് എ ഡേ വിതൗട് യു, ഓൺലി യെസ്റ്റർഡേ, ടച്ച് മി വെൻ യു ആർ ഡാൻസിംഗ്, ഇഫ് ഐ ഹാഡ് യു, ലവ് മി ഫോർ വാട്ട് അയാം, ക്ലോസ് ടു യു… അങ്ങനെ നീളുന്നു ആ ഗാനങ്ങളുടെ പട്ടിക
1983 ഫെബ്രുവരിയിൽ മുപ്പത്തിമൂന്നാം വയസ്സില്‍ ഹൃദയാഘാതം ക്യാരന്റെ ജീവൻ കവർന്നവരെ ആ ബാൻഡ് സജീവമായിരുന്നു . അപ്രതീക്ഷിതമായ ആ മരണത്തോടെയാണ് ആ ബാൻഡിന്റെയും ജീവൻ നിലച്ചത്. സഹോദരൻ റിച്ചാർഡ് കാർപെന്റർക്ക് എഴുപത്തിയാറ് വയസുണ്ട്. പതിനാല് വർഷം നീണ്ട സംഗീത ജീവിതത്തിൽ പത്ത് ആൽബങ്ങളാണ് ഇരുവരും ചേർന്ന് പുറത്തിറക്കിയത്
വർഷങ്ങൾക്ക് മുൻപേ ആ ബാൻഡിന്റെ പ്രവർത്തനം നിലച്ചെങ്കിലും അവർ പ്രചോദിപ്പിച്ച ഒരു തലമുറ ഇന്നും ജീവിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഓസ്കർ വേദിയിലെ കീരവാണിയുടെ വാക്കുകൾ