ENTERTAINMENT

മമ്മൂട്ടിയുടെ  റോഷാക്കും പുഴുവും എന്തുകൊണ്ട് അവാർഡിന് പരിഗണിച്ചില്ല ? മറുപടി പറഞ്ഞ് ജൂറി

മികച്ച നടൻ ആരെന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി

ഗ്രീഷ്മ എസ് നായർ

'നൻപകൽ നേരത്ത് മയക്ക'ത്തിലൂടെ  ഒരിക്കൽ കൂടി മികച്ച നടനുള്ള പുരസ്കാരം നേടിയെങ്കിലും മമ്മൂട്ടിയുടെ റോഷാക്കിലേയും പുഴുവിലേയും പ്രകടനം എന്തുകൊണ്ട് പരിഗണിച്ചില്ലെന്നാണ് ആരാധകരുടെ ചോദ്യം. അതിന് ഒറ്റ ഉത്തരമേ ജൂറിക്കുള്ളൂ, നൻപകലിലെ മമ്മൂട്ടിയുടെ പ്രകടനത്തോട് മത്സരിക്കാൻ മറ്റ് മമ്മൂട്ടി കഥാപാത്രങ്ങൾക്ക് പോലും സാധിക്കില്ല, ആ കൂട്ടിച്ചേർക്കൽ നൻപകലിലെ പ്രകടനത്തിൻ്റെ ശോഭ കുറയ്ക്കും.

നൻപകലിലെ മമ്മൂട്ടിയുടെ പ്രകടനത്തോട് മത്സരിക്കാൻ മറ്റ് മമ്മൂട്ടി കഥാപാത്രങ്ങൾക്ക് പോലും സാധിക്കില്ല

പുഴുവിലെയും റോഷാക്കിലെയും പ്രകടനം മോശമാണെന്നല്ല, നൻപകലിലെ ജെയിംസായും സുന്ദരമായും ഇങ്ങനെയൊരു പകർന്നാട്ടം ഒരു പക്ഷേ ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിക്ക് മാത്രമേ സാധ്യമാകൂ. ആ പ്രകടന മികവിനാണ് ഇത്തവണത്തെ പുരസ്കാരമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറിയും  ജൂറി അംഗവുമായ അജോയ് ചന്ദ്രൻ ദ ഫോർത്തിനോട് പറഞ്ഞു.

നൻ പകലിലെ മമ്മൂട്ടിയുടെ പ്രകടനം ചലച്ചിത്ര അഭിനയ ചരിത്രത്തിലെ അത്യപൂർവവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവെന്നാണ് ജൂറി ചെയർമാൻ ഗൗതം ഘോഷ് വിലയിരുത്തിയത്. തികച്ചും വിഭിന്നമായ സ്വഭാവ വിശേഷണങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വ ഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീര ഭാഷയില്‍ പകര്‍ന്നാടിയ അഭിനയത്തികവ്. ജെയിംസ് എന്ന മലയാളിയില്‍ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങള്‍, രണ്ട് ഭാഷകള്‍, രണ്ട് സംസ്‌കാരങ്ങള്‍ എന്നിവ ഒരെ ശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ'. മറ്റ് ജൂറി അംഗങ്ങളുടെയും അഭിപ്രായം അതുതന്നെയായിരുന്നു ,അതിനാൽ തന്നെ മറിച്ചൊരു തീരുമാനം സാധ്യമായിരുന്നില്ല. അജോയ് ചന്ദ്രൻ വ്യക്തമാക്കി.

ആദ്യ റൗണ്ട് മുതൽ ഒരു ഘട്ടത്തിലും മികച്ച നടനുള്ള പുരസ്കാരത്തിലേക്ക് മറ്റൊരാൾ പരിഗണിക്കപ്പെട്ടതു പോലുമില്ല. കുഞ്ചാക്കോ ബോബൻ്റെയും സൗബിൻ ഷാഹിറിൻ്റെയും അലൻസിയറിൻ്റെയും പ്രകടനം പരാമർശിക്കപ്പെട്ടപ്പോഴും മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടി ബഹുദൂരം മുന്നിലായിരുന്നു. അതാകട്ടെ നൻ പകൽ നേരത്തെ മയക്കം എന്ന ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ടും ... മറ്റ് ചിത്രങ്ങൾ അവാർഡിനൊപ്പം പരാമർശിക്കപ്പെടാത്തതിന് കാരണവും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ