ENTERTAINMENT

രണ്ടോ മൂന്നോ വർഷമല്ല, സിനിമയിൽ കാലങ്ങളോളം തുടരണമെന്നാണ് ആഗ്രഹം: നിവിൻ പോളി

രാമചന്ദ്ര ബോസ് ആൻഡ് കോയുടെ ട്രെയിലർ പുറത്തിറക്കി, ചിത്രം ഓഗസ്റ്റ് 25 ന് റിലീസ് ചെയ്യും

ദ ഫോർത്ത് - കൊച്ചി

കാലങ്ങളോളം സിനിമയിൽ പിടിച്ചുനിൽക്കാനാവണമെന്ന് നിവിൻ പോളി. ഭാഗ്യം കൊണ്ട് സിനിമയിൽ എത്തിപ്പെട്ട ആളാണ് താനെന്നും പല ഴോണറുകൾ പരീക്ഷിക്കണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു. ഓണം റിലീസായി എത്തുന്ന രാമചന്ദ്ര ബോസ് ആൻഡ് കോയുടെ ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ചു സംസാരിക്കുകയായിരുന്നു നിവിന്‍.

ലോഞ്ചിങ് ചടങ്ങിൽ നിവിൻ പോളി

''സിനിമകളുടെ വിജയ-പരാജയം നിർവചിക്കാനാവില്ല. ഭാഗ്യം കൊണ്ട് സിനിമയിൽ വന്ന ആളാണ് ഞാൻ. അഭിനേതാവെന്ന രീതിയിൽ വളരണം എന്ന് ആഗ്രഹിക്കുന്നു. രണ്ടോ മൂന്നോ വർഷമല്ല, കാലങ്ങളോളം സിനിമാ മേഖലയില്‍ പിടിച്ചുനിൽക്കാനാവുമ്പോഴാണ് ഒരു നടൻ വിജയിക്കുന്നത്. സഹപ്രവർത്തകരായ മറ്റു താരങ്ങളെപ്പോലെ മാസ്, കോമഡി, ആക്ഷൻ തുടങ്ങി പല ഴോണറുകളിലും പ്രേക്ഷകരെ രസിപ്പിക്കാന്‍ കഴിയണം എന്നതാണ് ആഗ്രഹം,'' നിവിൻ പോളി പറഞ്ഞു.

ചടങ്ങിൽ നിവിൻ പോളി, വിജിലേഷ്, വിനയ് ഫോർട്ട്, ആർഷ ബൈജു, ശ്രീനാഥ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. മാസ് രംഗങ്ങൾക്കൊപ്പം നർമവും ഉള്‍കൊള്ളിച്ച ഒരു ഫാമിലി എൻ്റർടെയ്നറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

കുറച്ച് സാധാരണക്കാർ അവരുടെ ജീവിതം തിരിച്ച് പിടിക്കാൻ ചെയ്യുന്ന കാര്യങ്ങളും അതിൽ നിന്ന് വരുന്ന പുതിയ പ്രശ്നങ്ങളും അത് മറികടക്കുന്നതുമാണ് ചിത്രത്തിൻ്റെ പ്രമേയം. അതേസമയം ചിത്രത്തിന് മണി ഹെയ്സ്റ്റുമായി ഒരു ബന്ധവുമില്ലെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഓണം റിലീസ് ആയി ഒരുങ്ങുന്ന ചിത്രം അവസാനവട്ട മിനുക്കുപണികളിലാണ്.

സംവിധായകനായ ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിൻ്റെ രചന. വിഷ്ണു തണ്ടാശ്ശേരി ക്യാമറാ കൈകാര്യം ചെയ്തിരിക്കുന്ന ബോസ് ആൻഡ് കോയുടെ എഡിറ്റിങ് നിഷാദ് യൂസഫാണ് നിർവഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിലെത്തും.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം