മലയാളത്തിൽ സൂപ്പർഹിറ്റായ ബാംഗ്ലൂർ ഡേയ്സിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. മലയാളത്തിൽ നിന്ന് അനശ്വര രാജനും പ്രിയ വാര്യരും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ ദിവ്യ ഖോസ്ല കുമാർ, മീസാൻ ജാഫ്രി, പേൾ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
മലയാളത്തിൽ പാർവതി തിരുവോത്ത് അവതരിപ്പിച്ച ആർ ജെ സേറയെന്ന കഥാപാത്രമായാണ് അനശ്വര എത്തുന്നത്. അനശ്വരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. മലയാളത്തിൽ കണ്ട അതേ കഥയാകില്ല ഹിന്ദിയിൽ. ബോളിവുഡ് ചിത്രത്തിന് ആവശ്യമായ രീതിയിൽ കഥയിൽ മാറ്റം വരുത്തിയാണ് യാരിയാൻ 2 ഒരുക്കുന്നത്. 2014ൽ പുറത്തിറങ്ങിയ യാരിയാന്റെ സീക്വൽ ആയി കൂടിയാണ് യാരിയാൻ 2 വരുന്നത്.
രാധിക റാവു, വിനയ് സപ്റു എന്നിവർ ചേർന്നാണ് സംവിധാനം.
ടി സീരീസ് നിർമിക്കുന്ന ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.
മലയാളത്തിൽ പാർവതി തിരുവോത്തിന്റെ തിരിച്ച് വരവിന് വഴിയൊരുക്കിയ ആർ ജെ സേറയും ബാംഗ്ലൂർ ഡേയ്സും വലിയ വിജയമായിരുന്നു. ഫഹദ്, നിവിൻ പോളി, നസ്രിയ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം അഞ്ജലി മേനോൻ ആയിരുന്നു സംവിധാനം. ആര്യയും റാണ ദഗുബാട്ടി ഉൾപ്പെടെയുളള താരങ്ങളെ അണിനിരത്തി തമിഴിൽ റീമേക്ക് ചെയ്തെങ്കിലും ചിത്രം വൻ പരാജയമായിരുന്നു