ENTERTAINMENT

പ്രേമലുവിന് ഇനി ബോളിവുഡ് ടച്ച്; യുകെ, യൂറോപ് വിതരണത്തിന് യഷ് രാജ് ഫിലിംസ്

വെബ് ഡെസ്ക്

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന റോമാന്റിക് കോമഡി ചിത്രം പ്രേമലുവിന്റെ യുകെ, യൂറോപ്പ് വിതരണാവകാശം യഷ് രാജ് ഫിലിംസ് സ്വന്തമാക്കി. ബോളിവുഡിലെ ഏറ്റവും വലിയ നിർമാണ-വിതരണ കമ്പനികളിലൊന്നാണ് യഷ് രാജ് ഫിലിംസ്. ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ ഭാവന സ്റ്റുഡിയോസാണ് പ്രേമലും നിർമ്മിച്ചിരിക്കുന്നത്.

കേരളത്തില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും പ്രേമലുവിന് വലിയ സ്വീകാര്യത ലഭിക്കുന്ന പശ്ചാത്തലത്തിലാണ് യഷ് രാജ് ഫിലിംസിന്റെ നീക്കം. ഫെബ്രുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേതുടർന്ന് കൂടുതല്‍ തിയേറ്ററുകളിലേക്ക് ചിത്രത്തിന്റെ പ്രദർശനം നീട്ടിയിരുന്നു. ഇതിനോടകം 27 കോടി രൂപ ചിത്രം നേടിയെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്നാണ് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം