ENTERTAINMENT

'ഇനി കാലതാമസമില്ല'; യാഷ് 19 ഉടൻ

ജോലികള്‍ പുരോഗമിച്ചുവരികയാണ്. ഉടനെ തന്നെ സിനിമയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് യാഷ്

വെബ് ഡെസ്ക്

കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ ഹിറ്റിന് ശേഷം അടുത്ത യാഷ് ചിത്രം ഏതാണ് എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കെജിഎഫ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം യാഷിന്റെ ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. യാഷ് 19 എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിനെക്കുറിച്ച് യാതൊരു അപ്‌ഡേറ്റുമില്ലാത്തതിന്റെ നിരാശ അവസാനിക്കുകയാണ്. പുതിയ സിനിമാ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് താരം.

''പ്രേക്ഷകരുടെ ഉത്തരവാദിത്വം എനിക്കാണ്. ഇനിയും കാല താമസമില്ല. ജോലികള്‍ പുരോഗമിച്ചുവരികയാണ്. സിനിമാ ലോകം കാത്തിരിക്കുകയാണ്. ഉടനെ തന്നെ സിനിമയുടെ പ്രഖ്യാപനമുണ്ടാകും'' എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. മൈസൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പുതിയ ചിത്രത്തെക്കുറിച്ച് യാഷ് സംസാരിച്ചത്. ഭാര്യ രാധിക പണ്ഡിറ്റിനും കുട്ടികള്‍ക്കുമൊപ്പം സ്വന്തം നാടായ മൈസൂരിലായിരുന്നു താരം. യാഷിന്റെ പ്രഖ്യാപനം വന്നതോടെ ആരാധകരും വലിയ ആവേശത്തിലാണ്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സംവിധായക ഗീതു മോഹന്‍ദാസിനൊപ്പമാണ് യാഷിന്റെ പുതിയ ചിത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

അതേസമയം, രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനുമൊപ്പം യാഷ് ബോളിവുഡിലെത്തുന്നെന്ന അഭ്യൂഹങ്ങള്‍ക്കും താരം മറുപടി നല്‍കി. ഞാനെങ്ങോട്ടും പോകുന്നില്ലെന്നായിരുന്നു പ്രതികരണം. സംവിധായകന്‍ നിതേഷ് തിവാരിയുടെ 'രാമായണി'ല്‍ രാവണന്റെ വേഷം വാഗ്ദാനം ചെയ്‌തെങ്കിലും യാഷ് നിരസിച്ചുവെന്ന വാര്‍ത്തയായിരുന്നു പുറത്തു വന്നത്.

ആഗോളതലത്തില്‍ 1100 കോടി നേടിയ കെജിഎഫ് ചാപ്റ്റര്‍ 2 ഇറങ്ങിയിട്ട് ഒരു വര്‍ഷമായിട്ടും പുതിയ ചിത്രത്തിന്റെ സസ്‌പെന്‍സ് തുടരുകയായിരുന്നു. കെജിഎഫിന് ശേഷം സിനിമ തിരഞ്ഞെടുക്കുന്നിതില്‍ താരം അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പുതിയ സിനിമയുടെ പ്രഖ്യാപനത്തില്‍ വലിയ പ്രതീക്ഷയിലാണ് ആരാധകലോകം.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍