ENTERTAINMENT

'ടോക്സിക്' വൈകും; ഏപ്രിൽ 10ന് റിലീസില്ല

സിനിമ അടുത്ത വർഷം ഏപ്രിൽ 10 ന് പ്രദർശനത്തിന് എത്തുമെന്നായിരുന്നു അണിയറക്കാർ മുമ്പ് അറിയിച്ചിരുന്നത്.

ദ ഫോർത്ത് - കൊച്ചി

യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' വൈകുമെന്ന് റിപ്പോർട്ടുകൾ. സിനിമ അടുത്ത വർഷം ഏപ്രിൽ 10 ന് പ്രദർശനത്തിന് എത്തുമെന്നായിരുന്നു അണിയറക്കാർ മുമ്പ് അറിയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണെന്നും പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നുമാണ് ഒടുവിലായി ലഭിക്കുന്ന വിവരം. ബി​ഗ് ബജറ്റിൽ കഥ പറയുന്നതിനാൽ ചിത്രത്തിന്റെ പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്' എന്ന ടാഗ്‌ലൈനോടുകൂടി എത്തുന്ന ചിത്രം പീക്കി ബ്ലൈൻഡേഴ്‌സ് സീരിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കുന്നത്. ഇന്ത്യയിലും യുകെയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. യഷിനൊപ്പം നയൻ‌താരയും ബോളിവുഡ് താരം കിയാര അദ്വാനിയും പ്രധാന വേഷങ്ങളിലെത്തുന്നു. മുമ്പ് കരീന കപൂർ ചെയ്യാനിരുന്ന വേഷത്തിലേക്കാണ് നയൻതാര എത്തിയിരിക്കുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തിൽ യഷിന്റെ നായികയായി എത്തുന്നത്. ഗീതു മോഹൻദാസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നി‍ർവഹിക്കുന്നത്. നിവിൻ പോളി നായകനായെത്തിയ മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് യാഷിന്റെ പത്തൊമ്പതാമത്തെ ചിത്രമാണ്.

ചിത്രത്തിൽ ഹുമ ഖുറേഷി പ്രതിനായക വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. ആഗസ്റ്റ് ആദ്യവാരത്തിൽ സിനിമയുടെ സുപ്രധാന സീക്വൻസുകൾ ചിത്രീകരിക്കുമെന്നാണ് സൂചന. സിനിമയിൽ അധോലോകനായകന്റെ വേഷത്തിലാണ് യഷ് എത്തുന്നത്. കെജിഎഫ് ഫ്രാഞ്ചൈസിയിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രവും കഥാപശ്ചാത്തലവുമാകും ടോക്സിക്കിന്റേത് എന്നാണ് സൂചന.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം