ENTERTAINMENT

നിഗൂഢത ഉണർത്തുന്ന റാമിന്റെ 'യേഴ് കടൽ യേഴ് മലൈ' ഗ്ലിംപ്‌സ് വീഡിയോ; ഒരുങ്ങുന്നത് ഫാന്റസി ടൈം ട്രാവൽ ചിത്രമോ ?

എന്റർടെയ്ൻമെന്റ് ഡെസ്ക്

പേരൻപിന് ശേഷം റാം സംവിധാനം ചെയ്യുന്ന 'യേഴ് കടൽ യേഴ് മലൈ'യുടെ ഗ്ലിംപ്‌സ് വീഡിയോ പുറത്തുവിട്ടു. നിവിൻ പോളി, സൂരി, അഞ്ജലി എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോയ്ക്ക് പിന്നാലെ നിരവധി ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഏത് ഴോണറിൽ ഉള്ള ചിത്രമായിരിക്കും ഇതെന്ന് സംശയം ഉണ്ടാക്കുന്ന തരത്തിലാണ് ഗ്ലിംപ്‌സ് വീഡിയോ. ഫാന്റസി, ടൈം ട്രാവൽ യോണറുകൾ ആണോ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം, പ്രണയം വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയും ടീസർ നൽകുന്നുണ്ട്.

'മാനാട്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീതം പകർന്നിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്‌ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമ കൂടിയാണ് 'യേഴ് കടൽ യേഴ് മലൈ'.

'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ഈ സിനിമ 2021 ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിച്ചത്.

ഛായാഗ്രഹണം: എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി. ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും