ഗോകുല്‍ സുരേഷും യോഗി ബാബുവും ചിത്രീകരണ വേളയില്‍ 
ENTERTAINMENT

'സന്നിധാനം P O' ഷൂട്ടിങ് ലൊക്കേഷനില്‍ ജോയിൻ ചെയ്ത് യോഗി ബാബു

എന്റർടെയ്ൻമെന്റ് ഡെസ്ക്

ശബരിമല പശ്ചാത്തലമാക്കി ഒരുങ്ങുന്ന പാൻ ഇന്ത്യ ചിത്രം 'സന്നിധാനം പി ഒ' യുടെ ഷൂട്ടിങ് സെറ്റിൽ ജോയിൻ ചെയ്ത് യോഗി ബാബു. രാജീവ്‌ വൈദ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യോഗി ബാബുവിനെ കൂടാതെ ഗോകുൽ സുരേഷ്, പ്രമോദ് ഷെട്ടി, മിത്ര കുര്യൻ, മേനക സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. തമിഴ്, മലയാളം, കന്നട, തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം നിർമിക്കുന്നത്.

സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ മധുസൂദര്‍ റാവു, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശബരിമലയും അവിടെ ഡോലി ചുമക്കുന്നവരും സന്നിധാനം പോസ്റ്റ്‌ ഓഫീസും പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് മോഹനാണ്.

ക്യാമറ- വിനോദ് ഭാരതി എ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ്, സ്റ്റിൽസ് - റെനി, ഡിസൈൻ ആദിൻ ഒല്ലൂർ എന്നിവരാണ് നിര്‍വഹിക്കുന്നത്. ശബരിമല, തൊടുപുഴ, അതിരിപ്പിള്ളി എന്നിവിടങ്ങളിലാണ് ചിത്രീകരണം. ജനുവരി 14ന് സന്നിധാനത്ത് വച്ച് ചിത്രത്തിന്റെ പ്രാരംഭ പൂജകൾ നടന്നിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും