റിലീസിന് പിന്നാലെ മികച്ച അഭിപ്രായം ലഭിക്കുന്ന മഞ്ഞുമ്മൽ ബോയ്‌സിനെ പ്രശംസിച്ച് സംവിധായകരായ ജീത്തു മാധവനും ജൂഡ് ആന്തണി ജോസഫും. മലയാള സിനിമയുടെ ഗതി തന്നെ മാറ്റുകയാണ് ഈ സിനിമയിലൂടെയെന്ന് ജിത്തു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
സംവിധായകൻ ചിദംബരത്തിനെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും ജിത്തു മാധവന്‍ അഭിനന്ദിച്ചു. എറ്റവും നന്നായി ചെയ്ത സർവൈവൽ ത്രില്ലർ എന്നാണ് മഞ്ഞൂമ്മൽ ബോയ്‌സിനെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് വിശേഷിപ്പിച്ചത്.
നിരവധി പേരാണ് ചിത്രത്തിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. ഗുണ സിനിമയിലൂടെ പ്രസിദ്ധമായ ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നതും അതേ തുടർന്നു അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ പറയുന്നത്.
ചിദംബരം രചനയും സംവിധാനവും നിർവ്വഹിച്ച 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം നിർമ്മിക്കുന്നത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ വിവേക് ഹർഷൻ, മ്യൂസിക്ക് & ബിജിഎം സുഷിൻ ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശേരി, കോസ്റ്റ്യൂം ഡിസൈനർ മഹ്സർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ.
ആക്ഷൻ ഡയറക്ടർ വിക്രം ദഹിയ, സൗണ്ട് ഡിസൈൻ ഷിജിൻ ഹട്ടൻ , അഭിഷേക് നായർ, സൗണ്ട് മിക്സ് ഫസൽ എ. ബക്കർ, ഷിജിൻ ഹട്ടൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, കാസ്റ്റിങ് ഡയറക്ടർ ഗണപതി, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്, പിആർ മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.