ENTERTAINMENT

'ഇന്നത്തെ തലമുറക്ക് സഹനശക്തിയില്ല', കുടുംബബന്ധം നിലനിർത്താൻ പല അഡ്ജസ്റ്റ്മെന്റുകളും വേണ്ടിവരുമെന്ന് ​ഗായിക ആശ ഭോസ്ലെ

യുവതലമുറ അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാവാത്തതാണ് വർധിച്ചുവരുന്ന വിവാഹമോചന കേസുകൾക്ക് കാരണമെന്നും ആശ ഭോസ്ലെ പറയുന്നു.

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിവാഹമോചനത്തിന് തയാറാകുന്ന യുവാക്കളുടെ എണ്ണം കൂടിവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഗായിക ആശ ഭോസ്ലെ. ക്ഷമിക്കാനും പൊറുക്കാനും നല്ലൊരു കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ അഡ്ജസ്റ്റ്മെന്റുകൾ നടത്താനും ഇന്നത്തെ തലമുറ തയാറല്ലാത്തതാണ് വർധിച്ചുവരുന്ന വിവാഹ മോചന കേസുകൾക്ക് കാരണമെന്നും ആശ ഭോസ്ലെ പറയുന്നു. സ്വന്തം ഉത്തരവാദിത്തത്തിൽ ഭർത്താവിന്റെ സഹായം കൂടാതെ മൂന്നു കുട്ടികളെ വളർത്തി വലുതാക്കി, ഒരിക്കലും അവർ ഒരു ഭാരമായി അനുഭവപ്പെട്ടിട്ടില്ല. പക്ഷെ ഇന്നത്തെ സ്ത്രീകൾക്ക് പ്രസവം എന്ന് പറയുന്നതേ വലിയ ഭാരമാണെന്നും ആശ ഭോസ്ലെ കൂട്ടിച്ചേർത്തു. ആത്മീയാചാര്യൻ രവിശങ്കറുമായുള്ള സംഭാഷണത്തിനിടെയാണ് ​ഗായിക തന്റെ ആശങ്കകൾ പങ്കുവെച്ചത്.

ആശ ഭോസ്ലെയുടെ വാക്കുകൾ;

'ഇന്നത്തെ തലമുറ വിവാഹത്തിനും കുടുംബ ബന്ധങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. തമ്മിലുളള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടത്ര പരിശ്രമം നടത്താതെ, ഉടനെ വിവാഹമോചനം തേടുന്ന രീതിയാണ് യുവാക്കളിൽ ഇപ്പോൾ കണ്ടുവരുന്നത്. വ്യക്തിപരമായി പറഞ്ഞാൽ ഭർത്താവുമായി പല പൊരുത്തക്കേടുകളും ബുദ്ധിമുട്ടുകളും എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഞാൻ ഒരിക്കലും വിവാഹമോചനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കാനാകുമോ എന്ന് നോക്കുകയും ക്ഷമോടെ സഹിഷ്ണുതയോടെ കുടുംബത്തെ നിലനിർത്താനുമാണ് ഞാൻ ശ്രമിച്ചിട്ടുളളത്. ഞങ്ങളുടെ തലമുറയിലെ ആളുകൾ അങ്ങനെയാണ്. അന്ന് വിവാഹമോചന വാർത്തകൾ കേൾക്കുന്നതുപോലും വളരെ ചുരുക്കമായിരുന്നു. ഇന്ന് ഓരോ മാസവും ഓരോ വിവാഹമോചന വാർത്തകൾ കേൾക്കേണ്ടി വരുന്നു. ഇന്നത്തെ സ്ത്രീ പുരുഷ ബന്ധങ്ങളിൽ പ്രണയത്തേക്കാൾ കൂടുതലായി കാണുന്നത് ആകർഷണമാണ്. അതിനാൽ തന്നെ അവരിലെ പ്രണയം വേ​ഗം ഇല്ലാതാവുകയും തമ്മിൽ വളരെ പെട്ടെന്ന് മടുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഇതൊക്കെയാവാം ഇന്നത്തെ തലമുറയിലെ യുവാക്കളെ ഡിവോഴ്സിന് പ്രേരിപ്പിക്കുന്നത്.'

വ്യക്തിപരമായി പറഞ്ഞാൽ ഭർത്താവുമായി പല പൊരുത്തക്കേടുകളും ബുദ്ധിമുട്ടുകളും എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഞാൻ ഒരിക്കലും വിവാഹമോചനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല.
ആശ ഭോസ്ലെ

'സിനിമാ പിന്നണി ​ഗായിക എന്ന നിലയിൽ ഏറെ തിരക്കുകൾ ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു ഞാൻ. പത്താം വയസ്സിലാണ് പിന്നണിഗായികയാവുന്നത്. എൻ്റെ ഭർത്താവിന്റെ സഹായം കൂടാതെയാണ് എന്റെ മൂന്ന് കുട്ടികളെയും ഞാൻ വളർത്തിയത്. എന്റെ ഉത്തരവാദിത്തങ്ങളിലൊന്നും ഞാൻ വീഴ്ച വരുത്തിയിട്ടില്ല. രാവും പകലും തിരക്കുളള ജോലി ആയിരുന്നിട്ടും അവരെ വളർത്തി, വിവാഹം കഴിപ്പിച്ച് അയച്ചു, ഇപ്പോൾ എനിക്ക് പേരക്കുട്ടികളുമുണ്ട്. എന്റെ മക്കൾ എന്റെ കരിയറിനെ ബാധിച്ചിട്ടില്ല. അവരെ വളർത്തുന്നതോടൊപ്പം ഞാൻ എന്റെ സം​ഗീതത്തോടുളള ഇഷ്ടവും വിടാതെ നിലനിർത്തിയില്ലേ, പക്ഷെ ഇന്നത്തെ കാലത്ത്, പ്രസവം മിക്ക സ്ത്രീകൾക്കും ഒരു ഭാരമാണ്.'

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ