ENTERTAINMENT

ഹാസ്യതാരവും യൂട്യൂബറുമായ ദേവ്‌രാജ് പട്ടേലിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

അമിത വേഗതത്തിലെത്തിയ ട്രക്ക് ദേവ്‌രാജ് പട്ടേല്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഷൂട്ടിങ്ങിനായി റായ്പൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം

വെബ് ഡെസ്ക്

ഹാസ്യവീഡിയോകളിലുടെ ശ്രദ്ധേയനായ നടനും യൂട്യൂബറുമായ ദേവ്‍‍രാജ് പട്ടേല്‍ റോഡപകടത്തില്‍ മരിച്ചു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ ദേവ്‍‍രാജ് പട്ടേലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യൂട്യൂബ് വീഡിയോയുടെ ഷൂട്ടിങ് കഴിഞ്ഞ് ന്യൂ റായ്പൂരിൽനിന്ന് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് 3.30ന് അഗർസെൻ ധാമിലെ തെലിബാന്ദയ്ക്ക് സമീപമായിരുന്നു അപകടം. പിന്നിൽനിന്ന് അമിതവേഗത്തിലെത്തിയ ട്രക്ക് ദേവ്‍‍രാജ് പട്ടേല്‍ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ദേവ്‍‍രാജിന്റെ സുഹൃത്താണ് ബൈക്ക് ഓടിച്ചിരുന്നത്.

'ദില്‍ സേ ബുരാ ലഗ്താ ഹേ' എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മഹാസമുന്ദ് നിവാസിയായ ദേവരാജ് പട്ടേല്‍ ഒറ്റരാത്രികൊണ്ടാണ് ശ്രദ്ധേയനായത്. താരത്തിന്റെ യൂട്യൂബ് ചാനലിന് നാല് ലക്ഷത്തോളം സബ്‌സ്‌ക്രൈബർമാരുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 60,000 ഫോളോവേഴ്‌സും ഉണ്ട്. 2021 ല്‍ ഭൂവന്‍ ബാമിന്റെ വെബ് സീരിസായ ദിന്‍ഡോരയില്‍ ദേവ്‍‍രാജ് വിദ്യാര്‍ഥിയുടെ വേഷം ചെയ്തിരുന്നു.

ദേവ്‍‍രാജിന്റെ മരണത്തിൽ ഛത്തീസ്‍ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അനുശോചനമറിയിച്ചു. താരത്തിനൊപ്പമുള്ള വീഡിയോയും മുഖ്യമന്ത്രി പങ്കുവച്ചു.

''ദില്‍ സേ ബുരാ ലഗ്താ ഹേ' എന്നതിലൂടെ കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ തന്റേതായ ഇടം നേടിയ ദേവ്‍‍രാജ് പട്ടേല്‍ നമ്മെ വിട്ടുപിരിഞ്ഞു. ഈ ചെറുപ്രായത്തില്‍ തന്നെ വിസ്മയിപ്പിക്കുന്ന പ്രതിഭകളുടെ നഷ്ടം വളരെ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഈ വിയോഗം താങ്ങാന്‍ ദൈവം ശക്തി നല്‍കട്ടെ. ഓം ശാന്തി,'' എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി കുറിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ