സുജിത്തിന്‍റെ വെള്ളരിപ്പാടം.  
AGRICULTURE

കണി വിളയുന്ന പാടങ്ങള്‍

വിഷുക്കണിയാണല്ലോ വിഷുവിന്റെ പ്രധാന ഇനം. കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക് പ്രദേശങ്ങളിലെ കാര്‍ഷിക ഗ്രാമങ്ങളില്‍ കണി വിളയുകയാണിന്ന്.

ടോം ജോർജ്

വിഷു, വിഷുവം എന്നീ വാക്കുകള്‍ക്കര്‍ഥം തുല്യമായത് എന്നാണ്. രാത്രിയും പകലും തുല്യമായി വരുന്ന ദിവസമെന്നാണ് ഈ പദത്തിന്റെ അര്‍ഥം. കേരളത്തിന്റെ കാര്‍ഷിക വര്‍ഷം ആരംഭിക്കുന്നത് മലയാളമാസം മേടം ഒന്നിലെ വിഷുവില്‍ ആരംഭിക്കുന്ന അശ്വതി ഞാറ്റുവേലയോടെയാണ്. വിഷുക്കണിയാണല്ലോ വിഷുവിന്റെ പ്രധാന ഇനം. കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക് പ്രദേശങ്ങളിലെ കാര്‍ഷിക ഗ്രാമങ്ങളില്‍ കണി വിളയുകയാണിന്ന്. വിഷുവിന് കണിയൊരുക്കാനാവശ്യമായ വെള്ളരിയും മത്തനുമെല്ലാം വിളഞ്ഞു പാകമായി കിടക്കുന്നു. ചേര്‍ത്തല തെക്ക് പത്തേക്കർ പാടത്തെ ഒരേക്കറിലാണ് യുവ കര്‍ഷകന്‍ സുജിത്ത് സ്വാമി നികര്‍ത്തില്‍ കണി വെള്ളരി കൃഷി ചെയ്തിരിക്കുന്നത്. അമ്പതു സെന്റില്‍ അമ്പിളി മത്തന്‍ എന്നറിയപ്പെടുന്ന കണി മത്തന്‍ കൃഷിയുമുണ്ട്.

പൂര്‍ണമായും ജൈവരീതിയില്‍ നടത്തിയ കൃഷിയില്‍ വിളവും നൂറുമേനിയാണ്. കണിവെള്ളരി 15,000 കിലോയാണ് വിളഞ്ഞത്. മത്തന്‍ 4000 കിലോയും. കോഴിക്കാഷ്ഠവും ചാണകവും അടിവളമായി നല്‍കി തുള്ളിനന സംവിധാനത്തിലാണ് കൃഷി നടത്തിയത്. സൂക്ഷ്മമൂലകങ്ങള്‍ തുള്ളിനന സംവിധാനത്തിലൂടെ നല്‍കുന്ന ഫെര്‍ട്ടിഗേഷന്‍ രീതിയാണ് കൃഷിയിടത്തില്‍ സ്വീകരിച്ചത്. വെള്ളരിക്ക് സൂക്ഷ്മമൂലകങ്ങള്‍ മാത്രം നല്‍കിയാല്‍ നല്ല വിളവു ലഭിക്കുമെന്നതാണ് സുജിത്തിന്റെ അനുഭവം. കിലോയ്ക്ക് 20-27 രൂപ നിരക്കിലാണ് വില്‍പന. ആവശ്യക്കാര്‍ കൃഷിയിടത്തിലെത്തുന്നതിനൊപ്പം മൊത്തവില്‍പനയുമുണ്ട്.

കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ്.
വിഷു, വിഷുവം എന്നീ വാക്കുകള്‍ക്കര്‍ഥം തുല്യമായത് എന്നാണ്. രാത്രിയും പകലും തുല്യമായി വരുന്ന ദിവസമെന്നാണ് ഈ പദത്തിന്റെ അര്‍ഥം. കേരളത്തിന്റെ കാര്‍ഷിക വര്‍ഷം ആരംഭിക്കുന്നത് മലയാളമാസം മേടം ഒന്നിലെ വിഷുവില്‍ ആരംഭിക്കുന്ന അശ്വതി ഞാറ്റുവേലയോടെയാണ്.

സുനിലിന്റെ കണി

കഞ്ഞിക്കുഴിയിലെ കര്‍ഷകന്‍ വിപി സുനില്‍ 1000 രൂപയ്ക്ക് തന്റെ കൃഷിയിടത്തില്‍ വിളഞ്ഞ കണിവെള്ളരിയും മത്തനും ചക്കയുമൊക്കെയായി കണി സെറ്റ് ചെയ്തു നല്‍കുന്ന തിരക്കിലാണ്. അത്യുത്പാദനശേഷിയുള്ള വെള്ളരി വിത്താണ് നടീല്‍ വസ്തുവാക്കിയത്. ജൈവരീതിയില്‍ നടത്തിയ കൃഷിയില്‍ നല്ല വിളവാണ് ഇവിടെയും ലഭിച്ചത്. സമീപ ജില്ലകളില്‍ കണിയൊരുക്കാന്‍ എത്തുന്നത് സുനിലിന്റെ വെള്ളരിയാണ്.

ഫോണ്‍: സുനില്‍- 92493 33743.

സുജിത്ത്- 94959 29729.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം