AGRICULTURE

വിരുദ്ധാഹാരങ്ങള്‍ ആരോഗ്യത്തിനു ഹാനികരമോ?

ആയുര്‍വേദത്തില്‍ എല്ലാ രോഗങ്ങളുടെയും മൂലകാരണമാണ് വിരുദ്ധാഹാരങ്ങള്‍. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഭക്ഷണ അലർജി എന്നു മാത്രമേ പറയാറുള്ളൂ

പ്രൊഫ. കെ നസീമ

മനുഷ്യരിലുണ്ടാകുന്ന പല പ്രധാന അസുഖങ്ങളുടെയും പ്രധാന കാരണമായി ആയുര്‍വേദം പറയുന്ന ഒന്നാണ് വിരുദ്ധാഹാരങ്ങള്‍. ചില ഭക്ഷണങ്ങള്‍ ഒന്നിച്ചു കഴിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ മുതല്‍ കാന്‍സര്‍ വരെയുണ്ടാകാം. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ വിരുദ്ധാഹാരമെന്നൊന്നില്ലെങ്കിലും ചില ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിക്കുന്നത് ചിലരില്‍ ഭക്ഷണ അലര്‍ജിക്ക് കാരണമാകുമെന്നു പറയുന്നു. ഇത്തരത്തില്‍ അലര്‍ജിക്കു കാരണമാകുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും പറയാറുണ്ട്.

വിരുദ്ധാഹാരങ്ങള്‍ ആയുര്‍വേദത്തില്‍

വിരുദ്ധാഹാരങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ വലിയ അളവില്‍ ഉത്പാദിപ്പിക്കുന്ന ഫ്രീറാഡിക്കലുകളാണ് ശരീരത്തിനു ഹാനികരമാകുന്നത്. ഇവ ശരീരകോശങ്ങളിലെ ഡിഎന്‍എ, ആര്‍എന്‍എ, പ്രോട്ടീന്‍, ഫാറ്റി ആസിഡ് എന്നിവയുമായി പ്രവര്‍ത്തിച്ചാണ് പലതരം രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ത്വക്ക് രോഗങ്ങള്‍, ബലക്ഷയം, പലതരം അലര്‍ജികള്‍, ഓര്‍മക്കുറവ്, വയറു വീര്‍ക്കുക, വയറുവേദന, നെഞ്ചരിച്ചില്‍, പുളിച്ചുതികട്ടല്‍, മന്ദത എന്നിവയ്ക്കും വളരെ കാലങ്ങള്‍ക്കുശേഷം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും വിരുദ്ധാഹാരങ്ങള്‍ കാരണമാകാമെന്നാണ് ആയുര്‍വേദം പറയുന്നത്.

ആഹാരത്തില്‍ ഫ്രീറാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന ആന്റി ഓക്‌സിഡന്റുകളെ ഉള്‍പ്പെടുത്തിയാല്‍ ഇതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും.

ത്വക്ക് രോഗങ്ങള്‍, ബലക്ഷയം, പലതരം അലര്‍ജികള്‍, ഓര്‍മക്കുറവ്, വയറു വീര്‍ക്കുക, വയറുവേദന, നെഞ്ചരിച്ചില്‍, പുളിച്ചുതികട്ടല്‍, മന്ദത എന്നിവയ്ക്കും വളരെ കാലങ്ങള്‍ക്കുശേഷം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും വിരുദ്ധാഹാരങ്ങള്‍ കാരണമാകാമെന്നാണ് ആയുര്‍വേദം പറയുന്നത്.

ആയുര്‍വേദത്തിലെ കണ്ടെത്തലുകള്‍:- മോരും മീനും കോഴിയിറച്ചിയും ഒരുമിച്ചായാല്‍

  • മോരും മീനും, കോഴിയിറച്ചിയും തൈരുമൊക്കെ ഒരുമിച്ചുപയോഗിക്കുന്നത് സോറിയാസിസ് എന്ന ചര്‍മരോഗത്തിനും പൊണ്ണത്തടിക്കും കാരണമാകാം.

  • തൈരിനൊപ്പം വാഴപ്പഴം, മാങ്ങ, ഉരുളക്കിഴങ്ങ്, മത്സ്യം, മുട്ട, പാല്‍ക്കട്ടി, പാല്‍, ചൂടുപാനീയങ്ങള്‍ എന്നിവ പാടില്ല.

  • മത്സ്യത്തോടൊപ്പം തേന്‍, ശര്‍ക്കര, എള്ള്, പാല്‍, ഉഴുന്ന്, മുള്ളങ്കി, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ പാടില്ല.

  • വാഴപ്പഴത്തോടൊപ്പം മോര്, മത്തന്‍, മത്സ്യം, മാംസം, യീസ്റ്റ് ചേര്‍ത്ത ബ്രെഡ്, പുളിപ്പുള്ള പഴങ്ങള്‍, ചെറി എന്നിവ കഴിക്കരുത്.

  • ഇലക്കറികള്‍ക്കൊപ്പം വെണ്ണ ചേരില്ല.

  • മത്തങ്ങയോടൊപ്പം പാല്‍, പാല്‍ക്കട്ടി, മുട്ട, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കണം.

ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്തവ

  • പാലും ഉഴുന്നുകൊണ്ടുള്ള പദാര്‍ഥങ്ങളും.

  • മത്സ്യം വറുത്തപാത്രത്തില്‍ മറ്റു വിഭവങ്ങള്‍ പാചകം ചെയ്യരുത്.

  • കോഴിയിറച്ചിയുടെ കൂടെ തൈരുചേര്‍ത്ത സാലഡുപോലുള്ളവ.

  • തേന്‍ ചൂടാക്കി കഴിക്കരുത്.

  • കടുക് എണ്ണയില്‍ കൂണ്‍ പാചകം ചെയ്യരുത്.

  • തേനും നെയ്യും, തേനും വെള്ളവും തുല്യഅളവില്‍ ഉപയോഗിക്കരുത്.

  • അജ്‌നോമോട്ടോ ചേര്‍ത്താല്‍ ഭക്ഷണങ്ങള്‍ പഴയതാണെങ്കിലും പഴക്കം അറിയാന്‍ സാധിക്കില്ല.

  • പാലിനൊപ്പം ചക്കപ്പഴം, മുതിര, ഉഴുന്ന്, അമരക്ക, ഉപ്പ്, മത്സ്യം, മാംസം, തൈര്, ചെറി, നാരങ്ങ, മത്തങ്ങ, മുള്ളങ്കി, യീസ്റ്റ് ചേര്‍ത്ത ബ്രഡ് എന്നിവ പാടില്ല.

നല്ല ദഹനശേഷിയും ആരോഗ്യവുമുള്ളവരുടെ ശരീരത്തില്‍ വിരുദ്ധാഹാരങ്ങളെത്തിയാലും പ്രശ്‌നങ്ങള്‍ പുറത്തു കാണിക്കണമെന്നില്ല. എന്നാല്‍ ശരീരത്തില്‍ ഇവയുണ്ടാക്കുന്ന ഓക്‌സിഡന്റുകള്‍ അഥവാ ഫ്രീ റാഡിക്കലുകലുകളാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ