അടുക്കളത്തോട്ട മാതൃകയില്‍ വീട്ടമ്മമാര്‍ക്കും ഓണപ്പച്ചക്കറി വിളയിക്കാമെന്നു തെളിയിച്ച കര്‍ഷകയാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കൂറ്റുവേലില്‍ കളവേലില്‍ ആഷ ഷൈജു. ഓണത്തിന് വീട്ടു പരിസരത്ത് വിളഞ്ഞത് ആയിരക്കണക്കിന് ചുവട് പച്ചമുളകാണ്. സമീപത്തെ കൃഷിയിടത്തില്‍ വെണ്ടയും തക്കാളിയും പപ്പയയും.
അടുക്കളത്തോട്ടത്തില്‍ നിന്ന് അരങ്ങത്തേക്ക്
അടുക്കളത്തോട്ടം ഒരു ഹരമായിരുന്നു ആഷയ്ക്ക്. അടുക്കളത്തോട്ടത്തില്‍ നിന്നു ലഭിച്ച അനുഭവപാഠത്തില്‍ നിന്ന് കൃഷി കുറേശേ വിപുലപ്പെടുത്തി. ഇന്ന് ഏഴേക്കറില്‍ സ്ഥിരമായി കൃഷിയുണ്ട്. ഇതില്‍ മൂന്നേക്കര്‍ കുട്ടനാട്ടിലെ നെല്‍കൃഷിയാണ്. ബാക്കി നാലേക്കറില്‍ മുഴുവന്‍ പച്ചക്കറികള്‍ മാറിമാറി കൃഷി ചെയ്യുന്നു. അടുക്കളത്തോട്ട മാതൃകയില്‍ ഓണത്തിനും പച്ചക്കറി വിളയിക്കാമെന്നു തെളിയിക്കുന്ന ആഷ, സ്വന്തം ഉത്പന്നങ്ങള്‍ക്ക് കടക്കാര്‍ നല്‍കുന്ന വില സ്വീകരിക്കില്ല. തന്റെ ഉത്പന്നത്തിന് താന്‍ പറയുന്നതാണ് വില എന്ന രീതിയിലാണ് പച്ചക്കറി വില്‍പന. കപ്പളവും വ്യാവസായികാടിസ്ഥാനത്തിലല്ലാതെ കൃഷിചെയ്യുന്നുണ്ട് ആഷ. സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച പച്ചക്കറി കര്‍ഷകയ്ക്കുള്ള അവാര്‍ഡും നേടിയിട്ടുണ്ട് ആഷ.