സംസ്‌കൃതത്തില്‍ അശ്വഗന്ധം എന്നറിയപ്പെടുന്ന അമുക്കുരം ഇന്നു പലരും അനുഭവിക്കുന്ന ഉറക്കക്കുറവിന് ഒരു പരിഹാരമാണ്. അമുക്കുരത്തിന്റെ കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത്. വേരും ഇലയും ഔഷധയോഗ്യമാണ്. അശ്വഗന്ധ ചൂര്‍ണം എന്നപേരില്‍ ഇതിന്റെ പൊടി ആയുര്‍വേദ കടകളിലും ലഭ്യമാണ്. ഉറക്കക്കുറവ്, മാനസിക അസ്വസ്ഥതകള്‍, ലൈംഗികത്തകരാറുകള്‍, ബീജദോഷം എന്നിവയ്‌ക്കെല്ലാം അമുക്കുരം പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. വാതം, കഫം, വെള്ളപാണ്ട്, ജ്വരം, ത്വക്ക് രോഗങ്ങള്‍, ആമവാതം, വാതം, ശരീരത്തിലെ നീര്, ചതവ്, ക്ഷയം, ചുമ, ശ്വാസംമുട്ട് തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് പരിഹാരമായ ഇത് ശരീരത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യും.
വാതം, കഫം, വെള്ളപാണ്ട്, ജ്വരം, ത്വക്ക് രോഗങ്ങള്‍, ആമവാതം, വാതം, ശരീരത്തിലെ നീര്, ചതവ്, ക്ഷയം, ചുമ, ശ്വാസംമുട്ട് തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് പരിഹാരമായ ഇത് ശരീരത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യും.
കുട്ടികളിലെ വളര്‍ച്ചക്കുറവ്, ശരീരശോഷിപ്പ് എന്നിവയ്ക്കും ഇതിന്റെ പൊടി പാലില്‍ ചേര്‍ത്തു കഴിക്കുന്നത് ഫലം ചെയ്യും. അമുക്കുരവും ഇരട്ടിമധുരവും പാലും സമം ചേര്‍ത്തു രാവിലെയും വൈകുന്നേരവും കഴിക്കുന്നത് മുലപ്പാല്‍ വര്‍ധിപ്പിക്കും.
സ്ത്രീ രോഗങ്ങള്‍ക്ക് പരിഹാരം
സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് അമുക്കുരം. വെള്ളപോക്ക്, ഗര്‍ഭാശയ ശുദ്ധി എന്നിവയ്ക്കും ശരീരബലത്തിനും ഓജസിനും ശരീരപോഷണത്തിനും ഇത് കണ്‍കണ്ട ഔഷധമാണ്. കുട്ടികളിലെ വളര്‍ച്ചക്കുറവ്, ശരീരശോഷിപ്പ് എന്നിവയ്ക്കും ഇതിന്റെ പൊടി പാലില്‍ ചേര്‍ത്തു കഴിക്കുന്നത് ഫലം ചെയ്യും. അമുക്കുരവും ഇരട്ടിമധുരവും പാലും സമം ചേര്‍ത്തു രാവിലെയും വൈകുന്നേരവും കഴിക്കുന്നത് മുലപ്പാല്‍ വര്‍ധിപ്പിക്കും. അമുക്കുരം പതിവായികഴിച്ചാല്‍ ഹൃദയാഘാതത്തിനു മുന്നേ വരുന്ന ആഞ്ചയ്‌നാ പെക്ടോറിസ് തടയാനാകും. ഹൃദ് രോഗികള്‍ പാടമാറ്റിയ പാലില്‍ വേണം അമുക്കുരം ലയിപ്പിക്കാന്‍. എയ്ഡ്‌സ് രോഗികള്‍ അശ്വഗന്ധം തുടര്‍ച്ചയായി കഴിച്ചാല്‍ രോഗപ്രതിരോധ ശക്തി വര്‍ധിക്കും. പുകവലിക്കുന്നവര്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കും ധാതുക്ഷയത്തിനും അമുക്കുരം ഒരു പരിഹാരമാണ്.