AGRICULTURE

കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാം, 60 ശതമാനം വരെ സബ്‌സിഡിയില്‍

അപേക്ഷ ഓഗസ്റ്റ് ഒന്നുമുതല്‍ ഓണ്‍ലൈനായി സമർപ്പിക്കാം

വെബ് ഡെസ്ക്

40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡിയില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് സുവര്‍ണാവസരം. ഓഗസ്റ്റ് ഒന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവത്കരണ ഉപ പദ്ധതി - SMAM) പ്രകാരമാണ് ആനുകൂല്യം ലഭിക്കുക. കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്.

കസ്റ്റം ഹയറിങ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായം

കാര്‍ഷിക യന്ത്രങ്ങള്‍ - ഉപകരണങ്ങള്‍, വിളവെടുപ്പാനന്തര - വിളസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയ്ക്കാണ് സബ്‌സിഡി. വ്യക്തികള്‍ക്ക് 40 മുതല്‍ 60 വരെ ശതമാനം സബ്‌സിഡി ലഭിക്കും. കര്‍ഷക കൂട്ടായ്മകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കസ്റ്റം ഹയറിങ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായം ലഭിക്കും. യന്ത്രവത്കരണ തോത് കുറവായ പ്രദേശങ്ങളിലെ യന്ത്രവത്കരണം പ്രോത്‌സാഹിപ്പിക്കുന്നതിന് ഫാം മെഷീനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം നിരക്കില്‍ 8 ലക്ഷം രൂപ ലഭിക്കും.

പദ്ധതിയില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക് http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് വഴി നേരിട്ടോ, അക്ഷയ, കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം.

പദ്ധതിയില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക് http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് വഴി നേരിട്ടോ, അക്ഷയ, കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം.

ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും അതത് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയവുമായി ബന്ധപ്പെടാം. ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് സ്ഥലത്തെ കൃഷി ഭവന്‍ എന്നിവിടങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2306748, 0477-2266084, 0495-2725354.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം