കാര്‍ഷിക യന്ത്രങ്ങള്‍ 40 മുതല്‍ 80 ശതമാനം വരെ സര്‍ക്കാര്‍ സബ്‌സിഡിയോടെ സ്വന്തമാക്കാന്‍ സാധിക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവത്കരണ ഉപമിഷന്‍- SMAM) പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കാര്‍ഷികമേഖലയില്‍ ചെലവു കുറഞ്ഞ രീതിയില്‍ യന്ത്രവത്കരണം പ്രോത്‌സാഹിപ്പിക്കുന്നതിനായി കേന്ദ്ര സഹായത്തോടെ സംസ്ഥാന സര്‍ക്കാരാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, വിളസംസ്‌കരണ, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിനുള്ള യന്ത്രങ്ങള്‍ എന്നിവയാണ് സബ്‌സിഡിയോടെ നല്‍കുന്നത്. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കര്‍ഷകരുടെ കൂട്ടായ്മകള്‍, എഫ്പിഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായം ലഭിക്കും. യന്ത്രവത്കരണം പ്രോത്‌സാഹിപ്പിക്കുന്ന 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം സബ്‌സിഡിയോടെ പരമാവധി എട്ടു ലക്ഷം രൂപവരെ സാമ്പത്തിക സഹായം അനുവദിക്കും.
യന്ത്രവത്കരണം പ്രോത്‌സാഹിപ്പിക്കുന്ന 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം സബ്‌സിഡിയോടെ പരമാവധി എട്ടു ലക്ഷം രൂപവരെ സാമ്പത്തിക സഹായം അനുവദിക്കും.
അപേക്ഷ ഓണ്‍ലൈനായി
പദ്ധതിയില്‍ സഹായം ലഭിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാം. http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അക്ഷയകേന്ദ്രങ്ങള്‍ വഴിയോ കോമണ്‍ സര്‍വീസ് സെന്ററുകള്‍ മുഖാന്തിരമോ അപേക്ഷ നല്‍കാം. 2022-2023 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി ഈ പോര്‍ട്ടലില്‍ സെപ്റ്റംബര്‍ 30 മുതല്‍ സ്വീകരിച്ചു തുടങ്ങി. പദ്ധതിയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരെയോ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരേയോ സമീപിക്കാം. കൃഷി ഡയറക്ടറേറ്റില്‍ നേരിട്ടും വിളിക്കാം: ഫോണ്‍- 0471-2306748, 9497003097, 8943485023, 9895440373, 9567992358.