AGRICULTURE

കാര്‍ഷിക രംഗത്ത് സ്ത്രീശാക്തീകരണത്തിനായി നിലകൊണ്ട ശാസ്ത്രജ്ഞന്‍

ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവു മാത്രമല്ല ഡോ. എംഎസ്. സ്വാമിനാഥന്‍, അദ്ദേഹത്തെ പലപ്പോഴും വ്യത്യസ്തനാകുന്നത് തന്റെ നിലപാടുകളിലും കാഴ്ചപ്പാടുകളിലുമുള്ള വ്യത്യസ്തതയായിരുന്നു.

സുരേഷ് മുതുകുളം

ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവു മാത്രമല്ല ഡോ. എംഎസ്. സ്വാമിനാഥന്‍, പുരോഗമന ആശയങ്ങളെ പ്രാവര്‍ത്തികമാക്കിയ വ്യക്തി കൂടെയാണദ്ദേഹം. അദ്ദേഹത്തെ പലപ്പോഴും വ്യത്യസ്തനാകുന്നത് തന്റെ നിലപാടുകളിലും കാഴ്ചപ്പാടുകളിലുമുള്ള വ്യത്യസ്തതയായിരുന്നു. കാര്‍ഷിക മേഖലയുടെ കാര്യത്തില്‍ പൊതുവേയും കൃഷിയുടെ ഓരോ പ്രവര്‍ത്തന രംഗങ്ങളേക്കുറിച്ച് പ്രത്യേകിച്ചും അദ്ദേഹത്തിന് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു.

കാര്‍ഷിക മേഖലയിലെ സ്ത്രീ ശക്തീകരണം

കാര്‍ഷിക മേഖലയിലെ സ്ത്രീ ശക്തീകരണം അദ്ദേഹം പല അവസരങ്ങളിലും എടുത്തു പറഞ്ഞ വിഷയമായിരുന്നു. വനിതകളാണ് വിളകളെ ഇണക്കി വളര്‍ത്തിയതെന്നും കലയും ശാസ്ത്രവുമെന്ന നിലയില്‍ കൃഷിക്ക് തുടക്കം കുറിച്ചു നിന്നുമാണ് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ഇതിനോട് അദ്ദേഹത്തിനും യോജിപ്പുണ്ടായിരുന്നു. പുരുഷന്മാര്‍ ഭക്ഷണവും മറ്റും ശേഖരിക്കാന്‍ പുറത്തു പോകുമ്പോള്‍ സ്ത്രീകളാണ് കൃഷിക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. പ്രാദേശികമായി വളരുന്ന സസ്യജാലങ്ങളില്‍ നിന്ന് വിത്തുകള്‍ ശേഖരിച്ച് അവ വളര്‍ത്താന്‍ ആരംഭിച്ചതും സ്ത്രീകളാണ്. ഭക്ഷണം കാലിത്തീറ്റ നാര് ഇന്ധനം എന്നിങ്ങനെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കുള്ള വിളകള്‍ ഇണക്കി വളര്‍ത്താന്‍ സ്ത്രീകള്‍ എന്നും ശ്രദ്ധിച്ചിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയില്‍ പുരുഷന്മാരെയാണ് കര്‍ഷകരായി പൊതുവേ പരിഗണിച്ചു പോരുന്നത്.

കാര്‍ഷിക സെന്‍സസുകള്‍ നോക്കിയാല്‍ വ്യക്തമാകുന്നത് 73.2ശതമാനം ഗ്രാമീണ വനിതകളും കൃഷി കാര്യങ്ങളില്‍ വ്യാപൃതരാണെന്നാണ. പക്ഷേ അവരില്‍ 12.8 ശതമാനം പേര്‍ക്ക് മാത്രമേ ഭൂമിയുടെ ഉടമസ്ഥാവകാശമുള്ളൂ.

കാര്‍ഷിക സെന്‍സസുകള്‍ നോക്കിയാല്‍ വ്യക്തമാകുന്നത് 73.2ശതമാനം ഗ്രാമീണ വനിതകളും കൃഷി കാര്യങ്ങളില്‍ വ്യാപൃതരാണെന്നാണ. പക്ഷേ അവരില്‍ 12.8 ശതമാനം പേര്‍ക്ക് മാത്രമേ ഭൂമിയുടെ ഉടമസ്ഥാവകാശമുള്ളൂ. സാമൂഹികവും സാംസ്കാരികവും മതപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമൂഹം അവരെ ഉടമസ്ഥാവകാശത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നത്. ഇതൊക്കെയാണ് പുരുഷന്മാരാണ് യഥാര്‍ത്ഥ കൃഷിക്കാര്‍ എന്ന് തെറ്റിദ്ധാരണയിലേക്ക് സമൂഹത്തെ നയിക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

രാജ്യസഭാ അംഗമായിരിക്കെ വനിതാ ശക്തീകരണത്തിന് സഹായകമായ വിമെന്‍സ് റിസര്‍വേഷന്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഏറെ പരിശ്രമിച്ച ആളാണ് ഡോ. എം.എസ്. സ്വാമിനാഥന്‍. ഗ്രാമീണ വനിതകളുടെ ജീവിതനിലവാരം ഉയര്‍ത്താതെ രാജ്യത്തിന് ശാശ്വത പുരോഗതി കൈവരിക്കാനാകില്ലെന്നും അദ്ദേഹം വാദിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ