AGRICULTURE

കർഷകർക്ക് ആവശ്യം ഉറപ്പുള്ള വരുമാനം

കാർഷിക മേഖലയെ സാമ്പത്തിക വളർച്ചയുടെ രണ്ടാമത്തെ എൻജിനായി മാറ്റാം

ടോം ജോർജ്

കർഷകർക്ക് ഉറപ്പുള്ള ഒരു വരുമാനമാണ് ആവശ്യമെന്നും അങ്ങനെ നൽകിയാൽ കാർഷിക മേഖലയെ സാമ്പത്തിക വളർച്ചയുടെ രണ്ടാമത്തെ എൻജിനായി മാറ്റാൻ സാധിക്കുമെന്നും ഭക്ഷ്യനയ വിദഗ്ധനും ഗവേഷകനും എഴുത്തുകാരനുമായ ദേവിന്ദർ ശർമ്മ. എനർജി ട്രാൻസിഷൻ ഇൻ അഗ്രികൾച്ചറൽ സെക്ടർ എന്ന വിഷയത്തിൽ എനർജി മാനേജ്മെന്റ് സെന്റർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം ദ ഫോർത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇതു പറഞ്ഞത്.

എല്ലാ മേഖലയിലും വരുമാനവർദ്ധനവ് ഉണ്ടാകുന്നുണ്ട് പക്ഷേ കർഷകർക്ക് അത് പലപ്പോഴും നിഷേധിക്കപ്പെടുകയാണ്. 2000-2016 കാലയളവിൽ കർഷകർക്കുണ്ടായ നഷ്ടം 45 ലക്ഷം കോടിയാണെന്നാണ് ഒഇസിഡി റിപ്പോർട്ടിലുള്ളത്. പക്ഷേ ആ പഠനം വെളിച്ചം കണ്ടില്ല. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ ഒരു കർഷകന്റെ ശരാശരി വരുമാനം വർഷം 20,000 രൂപയാണെന്നാണ് ഇക്കണോമിക് സർവ്വേ കണ്ടെത്തിയിരിക്കുന്നത്. കാർഷിക മേഖലയിലേക്ക് പൊതുമേഖല നിക്ഷേപം എത്തുന്നില്ല. സെസ് കൺസഷനും മറ്റുമായി വ്യാവസായിക മേഖലയ്ക്ക് ജിഡിപിയുടെ 5.5 ശതമാനം ലഭിക്കുമ്പോൾ കാർഷികമേഖലയ്ക്ക് ലഭിക്കുന്നത്.03 മുതൽ.04 വരെ ശതമാനം മാത്രമാണ്. ഇതിനൊരു മാറ്റം ഉണ്ടാകണം.

കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള താങ്ങുവില നിയമപരമാക്കണം. കാർഷിക മേഖലയിലെ വിപണി പരിഷ്കാരങ്ങൾ ലോകത്ത് ഒരിടത്തും വിജയം കണ്ടിട്ടില്ല. ലോകത്ത് മുഴുവൻ പരാജയപ്പെട്ട ഒരു സംവിധാനം കാർഷിക നിയമങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ കൊണ്ടുവന്നാൽ എങ്ങനെ വിജയിക്കും. മറ്റു രാജ്യങ്ങളിൽ നിന്ന് കട്ട് ആൻഡ് പേസ്റ്റ് ചെയ്ത സാങ്കേതികവിദ്യകളും നിയമങ്ങളും അല്ല നമുക്ക് ആവശ്യം. ഉത്പാദന വർദ്ധനവിലൂടെ കർഷകൻ ലാഭത്തിലേക്ക് നീങ്ങും എന്നത് തെറ്റിദ്ധാരണ മാത്രമാണ്. ഉത്പാദനം ജനങ്ങളാലാണ് നടക്കേണ്ടത് ജനങ്ങൾക്ക് വേണ്ടിയല്ല എന്ന ഗാന്ധിജിയുടെ വാചകം നമുക്ക് മാർഗദർശകം ആണെന്നും ദേവിന്ദര്‍ ശർമ്മ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ