AGRICULTURE

കര്‍ഷക ക്ഷേമനിധി: അപേക്ഷിക്കാം, ഓണ്‍ലൈനായി

കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന് ഓണ്‍ലൈനായും അപേക്ഷിക്കാം.

വെബ് ഡെസ്ക്

കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന് ഓണ്‍ലൈനായും അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസ്, അംശാദായം തുടങ്ങിയവ അടയ്ക്കുന്നതിന് നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഗൂഗിള്‍ പേ, പേ റ്റി എം തുടങ്ങിയ യുപിഐ സംവിധാനങ്ങളും രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. അംഗമാകാനുള്ള അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ https//kfwfb.kerala.gov.in/ എന്ന പോര്‍ട്ടല്‍ വഴിയാണ് നല്‍കേണ്ടത്. ഗുണഭോക്താവിന്റെ സത്യപ്രസ്താവന, ഫോട്ടോ, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൃഷി ഓഫീസര്‍ ഒഴികെയുള്ള ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, വില്ലേജ് ഓഫീസറില്‍ നിന്നു ലഭിക്കുന്ന അപേക്ഷകന്റെ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖ, ഭൂമിയുടെ കരം അടച്ച രസീത് അഥവാ ഭൂമി സംബന്ധിച്ച രേഖകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസായ 100 രൂപ ഓണ്‍ലൈനായി അടയ്ക്കാം.

അംഗമാകാനുള്ള അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ https//kfwfb.kerala.gov.in/ എന്ന പോര്‍ട്ടല്‍ വഴിയാണ് നല്‍കേണ്ടത്.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, കുടുംബപെന്‍ഷന്‍, ആരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യങ്ങള്‍, കര്‍ഷകര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ, ചികിത്സാസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, ഒറ്റത്തവണ ആനുകൂല്യം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ആനുകൂല്യം തുടങ്ങി പതിനൊന്നോളം ആനുകൂല്യങ്ങള്‍ ഈ പദ്ധതി വഴി കര്‍ഷകര്‍ക്ക് ലഭിക്കും. അഞ്ചു സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമിയുള്ള, വാര്‍ഷിക വരുമാനം അഞ്ചു ലക്ഷത്തില്‍ കവിയാത്ത ഏതൊരാള്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18 നും 65 നും മധ്യേ. പ്രതിമാസ അംശദായം കുറഞ്ഞത് 100 രൂപയാണ്. അംഗങ്ങള്‍ നിധിയിലേക്ക് അംശാദായമായി നല്‍കുന്ന തുകയുടെ തുല്യമായ തുക, പ്രതിമാസം 250 രൂപ എന്ന നിരക്കില്‍ സര്‍ക്കാര്‍ അംശാദായമായി നല്‍കും.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി