AGRICULTURE

കര്‍ഷകരുമായി സംവദിക്കാന്‍ 'കൃഷി ദര്‍ശന്‍' ചിങ്ങപ്പുലരി മുതല്‍

കാര്‍ഷിക മേഖലയിലെ സാധ്യതകള്‍, ഞങ്ങളും കൃഷിയിലേക്ക്, കൃഷി കൂട്ടങ്ങളുടെ സ്ഥിതി, കാര്‍ഷിക പ്രശ്‌നങ്ങള്‍, നടത്തിപ്പു പ്രശ്‌നങ്ങള്‍ എന്നിവ അവലോകനം ചെയ്യും. കാര്‍ഷിക അദാലത്തും പരിപാടിയുടെ ഭാഗമാകും.

ടോം ജോർജ്

കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കര്‍ഷകരോട് സംസാരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്ന കൃഷിദര്‍ശന്‍ പരിപാടി ചിങ്ങപ്പുലരി മുതല്‍. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് പരിപാടി ആരംഭിക്കുന്നത്. സംസ്ഥാനത്തെ കാര്‍ഷിക ബ്ലോക്കുകളിലെ കര്‍ഷകരോട് സംവദിച്ച് പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കി പരിഹരിക്കുകയാണ് ലക്ഷ്യം. ഓഗസ്റ്റ് 17 ന് സംസ്ഥാനതല കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് പദ്ധതിക്ക് തുടക്കമാകും. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ബ്ലോക്കുകളിലും ഘട്ടംഘട്ടമായാണ് പരിപാടി നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം 28 ബ്ലോക്കുകളില്‍ പരിപാടി നടത്തും. ഒരു ജില്ലയില്‍ ഒന്ന് എന്ന ക്രമത്തില്‍ ജില്ലാതല പരിപാടിയായി ഒന്നാം ഘട്ടവും ജില്ലയില്‍ ഒന്ന് എന്ന കണക്കില്‍ ബ്ലോക്ക് തല പരിപാടിയായി രണ്ടാം ഘട്ടവും ഈ വര്‍ഷം നടക്കും.

മൂന്ന് ദിവസമാണ് കൃഷിമന്ത്രിയുടെ കൃഷിദര്‍ശന്‍ പരിപാടി. വിളംബരജാഥ ചിങ്ങം ഒന്നിന് എല്ലാ കൃഷിഭവനുകളും നടത്തും. മൂന്ന് ദിവസത്തെ കാര്‍ഷിക-ഭക്ഷ്യ ശാസ്ത്രസാങ്കേതിക എക്‌സിബിഷനും കൃഷിദര്‍ശന്റെ ഭാഗമായി ബ്ലോക്കുകളില്‍ നടത്തും. കൃഷിദര്‍ശന്‍ പരിപാടി നടക്കുന്ന ജില്ലയിലെ എല്ലാ കൃഷി ഉദ്യോഗസ്ഥരെയും കൃഷിമന്ത്രി നേരിട്ട് കണ്ട് പദ്ധതി പുരോഗതി വിലയിരുത്തും. ജില്ലയിലെ കാര്‍ഷിക മേഖലയിലെ സാധ്യതകള്‍, ഞങ്ങളും കൃഷിയിലേക്ക്, കൃഷി കൂട്ടങ്ങളുടെ സ്ഥിതി, കാര്‍ഷിക പ്രശ്‌നങ്ങള്‍, നടത്തിപ്പു പ്രശ്‌നങ്ങള്‍ എന്നിവ അവലോകനം ചെയ്യും. ജില്ലയിലെ കര്‍ഷകരെ മന്ത്രി നേരിട്ട് കേട്ട് പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന കാര്‍ഷിക അദാലത്തും നടത്തും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുമായും ഉദ്യോഗസ്ഥരുമായും കാര്‍ഷികമേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ സംബന്ധിച്ച മന്ത്രി ചര്‍ച്ച നടത്തും.

പരിപാടിയുടെ ഭാഗമായി ബ്ലോക്കിലെ ഒരു പഞ്ചായത്ത് കേന്ദ്രമാക്കി മന്ത്രിയുടെ 'ഞങ്ങളും കൃഷിയിലേക്ക്- ഗൃഹസന്ദര്‍ശനം', ഒരു കര്‍ഷക ഭവനം കേന്ദ്രീകരിച്ച് 'ഭവന കൂട്ടായ്മ', കാര്‍ഷിക സാംസ്‌കാരിക പരിപാടികള്‍ എന്നിവയുമുണ്ടാകും. ബ്ലോക്കിലെ ഒരു പഞ്ചായത്തിനെ മാതൃക ഹരിത പോഷക ഗ്രാമമായും ജില്ലയിലെ ഒരു കൃഷിഭവനെ സ്മാര്‍ട്ട് കൃഷിഭവനായും പ്രഖ്യാപിക്കും. ഏറ്റവും നല്ല കാര്‍ഷിക കര്‍മസേന അംഗം, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്, ഏറ്റവും നല്ല കര്‍ഷക, കര്‍ഷകന്‍, കുട്ടി കര്‍ഷകന്‍, ഹരിത സ്‌കൂള്‍, മാധ്യമ റിപ്പോര്‍ട്ടിംഗ്, നവീന കൃഷിരീതി നടപ്പാക്കുന്ന കര്‍ഷകന്‍, കര്‍ഷക സൗഹൃദ ബാങ്ക്, ഏറ്റവും നല്ല ഐഎഫ്എസ് ജൈവ പ്ലോട്ട്, പാക്‌സ് എന്നിവയ്ക്കും പുരസ്‌കാരം നല്‍കും. ജില്ലയിലെ കൃഷിദര്‍ശന്‍ പരിപാടിയുടെ അവസാന രണ്ടു ദിവസം കേരള കാര്‍ഷിക സര്‍വകലാശാലയിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ