AGRICULTURE

ചിങ്ങപ്പുലരിയില്‍ ഒരുലക്ഷം പുതുകൃഷി

വെബ് ഡെസ്ക്

ചിങ്ങപ്പുലരിയില്‍ ഒരുലക്ഷം പുതു കൃഷിയിടങ്ങളില്‍ കൃഷിയുമായി കൃഷിവകുപ്പ്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും ആറു കൃഷിയിടങ്ങള്‍ വീതം പുതുതായി കണ്ടെത്തി കൃഷിയിറക്കാനാണ് പദ്ധതി. പുതുതായി തുടങ്ങുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്ക് ആ ദിവസം തന്നെ കൃഷിഭവന്‍ നല്‍കണം. മികച്ച ഫോട്ടോക്കും വീഡിയോക്കും കൃഷിവകുപ്പ് സമ്മാനം നല്‍കും. കൃഷിയിടത്തിലെ ഫോട്ടോകളും വീഡിയോകളും അന്നുച്ചയ്ക്ക് 12 നു മുമ്പ് അയയ്ക്കാനാണ് കൃഷി ഡയറക്ടറുടെ നിര്‍ദേശം. എല്ലായിടത്തും കൃഷി നടത്തുന്നെന്ന് ഉറപ്പാക്കാനാണ് ഈ സംവിധാനമെന്ന് കൃഷി ഡയറക്ടര്‍ പറഞ്ഞു. പുതുതായി ഒരു ലക്ഷം കൃഷിയിടങ്ങളില്‍ കൃഷി ആരംഭിക്കുന്നെന്നതാണ് ഇത്തവണത്തെ കര്‍ഷക ദിനാഘോഷങ്ങളുടെ പ്രത്യേകതയെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.

കൃഷിക്കൂട്ടങ്ങള്‍

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ള കൃഷി കൂട്ടങ്ങള്‍ക്കായിരിക്കും പുതു കൃഷിയിടങ്ങളുടെ നടത്തിപ്പുചുമതല. അതാത് വാര്‍ഡ് മെമ്പര്‍ അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഒരു കര്‍ഷകനായിരിക്കും ആ വാര്‍ഡിലെ കൃഷിക്കു നേതൃത്വം നല്‍കുന്നത്. ഓരോ വാര്‍ഡുകളിലും നടക്കുന്ന പുതു കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വാര്‍ഡിലെ പ്രമുഖവ്യക്തികളോ കര്‍ഷകരോ അല്ലെങ്കില്‍ വാര്‍ഡ് മെമ്പറോ നിര്‍വഹിക്കും.

17 നു നടക്കുന്ന പുതുകൃഷിയിട കൃഷി ഉദ്ഘാടനത്തിന്റെ ഫോട്ടോകളും വീഡിയോകളും പരിശോധിച്ച് മികച്ച കൃഷിയിടങ്ങള്‍ കണ്ടെത്തും. ജില്ലാതലത്തില്‍ കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൃഷിദര്‍ശന്‍ പരിപാടിയില്‍ ഇവയ്ക്ക് സമ്മാനങ്ങളും നല്‍കും.

ഇസ്രയേല്‍ വധിച്ച ഹിസ്ബുള്ള കമാൻഡർ; ആരാണ് ഇബ്രാഹിം അഖീല്‍?

റഷ്യൻ ചാരന്മാർ വിവരങ്ങൾ ചോർത്തിയേക്കുമെന്ന് ആശങ്ക; സർക്കാർ-സൈനിക ഉദ്യോഗസ്ഥർക്കിടയിൽ ടെലഗ്രാം നിരോധിച്ച് യുക്രെയ്ൻ

അതിഷി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ഒപ്പം ചുമതലയേല്‍ക്കുക അഞ്ച് മന്ത്രിമാര്‍ മാത്രം, ഏഴാമത്തെയാളെച്ചൊല്ലി തര്‍ക്കം?

യജമാനദമ്പതികളെ തേടി വളർത്തുപൂച്ച താണ്ടിയത് 1300 കിലോമീറ്റർ; താരമായി റെയ്ൻ ബു

എഡിജിപി സ്ഥാനത്ത് നിന്ന് അജിത്കുമാര്‍ തെറിക്കുമോ? തീരുമാനം ഇന്നറിയാം, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാവിലെ 11ന്