AGRICULTURE

ആലുവയിലെ കാര്‍ബണ്‍ ന്യൂട്രല്‍ ദ്വീപും ജൈവകൃഷി പാഠങ്ങളും

ടോം ജോർജ്

നാടന്‍പശുവും ആടും താറാവും ധാന്യങ്ങളും ചെറുധാന്യങ്ങളും ഔഷധസസ്യങ്ങളും എല്ലാമുണ്ട് ഈ തുരുത്തില്‍. കാര്‍ബണ്‍ ന്യൂട്രലായ ജൈവദ്വീപ്. വൈവിധ്യമാര്‍ന്ന ജൈവ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നുമുണ്ടിവിടെ. ആലുവ ദേശം തുരുത്തിലെ സംസ്ഥാന വിത്തുത്പാദന തോട്ടത്തിലെ കൃഷിക്കാഴ്ചകള്‍ അമൂല്യമാണ്. പതിമൂന്നര ഏക്കറില്‍ ഫാം ടൂറിസത്തിനും പ്രാധാന്യം നല്‍കിയിരിക്കുന്നു. ഇത്തരത്തില്‍ ജൈവകൃഷി ആശയങ്ങള്‍ മനസിലാക്കാന്‍ താത്പര്യമുള്ളവര്‍ക്കായി ഓര്‍ഗാനിക് ഫാമിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡിസംബര്‍ 28,29,30 തീയതികളില്‍ ആലുവയില്‍ ദേശീയ ജൈവകര്‍ഷക സംഗമം സംഘടിപ്പിക്കുകയുമാണ്. ജൈവകര്‍ഷകര്‍ക്ക് വഴികാട്ടിയാണ് ഈ ഫാം. പുറംതള്ളുന്ന കാര്‍ബണിന്റെ അളവും ആഗിരണം ചെയ്യുന്ന കാര്‍ബണിന്റെ അളവും തുല്യമാകുമ്പോഴാണ് അവിടം കാര്‍ബണ്‍ ന്യൂട്രല്‍ ആകുന്നത്. അന്തരീക്ഷ താപനില വര്‍ധിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങളെ ഇത്തരത്തില്‍ നിയന്ത്രിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷിക്കപ്പെടുക കൂടിയാണ്.

മണ്ണിന്റെ ആരോഗ്യം, പരിസ്ഥിതിയുടെ സംരക്ഷണം, ജൈവവൈവിധ്യ പരിപോഷണം എന്നിവയോടൊപ്പം സുരക്ഷിത ഭക്ഷ്യോത്പാദനവും ഉറപ്പു നല്‍കുന്ന ഒന്നാണ് ജൈവകൃഷി. കാസര്‍ഗോഡ് കുള്ളന്‍ ഇനത്തിലെ ആറുപശുക്കളാണ് ജൈവകൃഷി നടത്തിപ്പിലെ പ്രധാനികള്‍. ഇവയുടെ ചാണകവും മൂത്രവുമുപയോഗിച്ച് നിരവധി വളക്കൂട്ടുകളൊരുക്കുന്നു. രക്തശാലി ഉള്‍പ്പെടെ നിരവധി പരമ്പരാഗത നെല്ലിനങ്ങളും ചെറുധാന്യങ്ങളുമൊക്കെ ഇവിടെ കൃഷി ചെയ്യുന്നു. മലബാറി ഇനത്തില്‍പ്പെട്ട ആടുകളും നാടന്‍കോഴികളും വളക്കൂട്ടിലേക്ക് നല്‍കുന്ന സംഭാവന വളരെ അമൂല്യമാണ്. നെല്‍കൃഷിയില്‍ താറാവുകളെ ഉപയോഗിച്ച് കീടനിയന്ത്രണവും വളപ്രയോഗവും സമൃദ്ധമായി നടത്തുന്നു.

ഇന്ത്യയിലെ എല്ലാ ജൈവകര്‍ഷകരും എത്തുന്ന ദേശീയ ജൈകകര്‍ഷക സംഗമം ആലുവ യു.സി. കോളജില്‍ ഡിസംബര്‍ 28,29,30 തീയതികളില്‍ നടക്കുകയാണ്. സീഡ് ഫാമിലെ ജൈവകൃഷി മാതൃക പോലെ തന്നെ മറ്റനേകം മാതൃകകളും ഇവിടെ കണ്ടത്താനാകും. വിത്തുത്സവവും ജൈവ വിഷയങ്ങളിലെ സെമിനാറുകളും ഭക്ഷ്യമേഷയുമൊക്കെ നടക്കുന്നുണ്ടിവിടെ. ഫാമിലും കര്‍ഷകസംഗമത്തിലുമെത്തിയാല്‍ ജൈവകൃഷി പാഠങ്ങള്‍ പഠിക്കാം.

ഫോണ്‍: ലിസി വടക്കൂട്ട്, അസി. ഡയറക്ടര്‍, കൃഷി വകുപ്പ്- 94460 73457.

ഇല്ല്യാസ്- പ്രസിഡന്റ്, ഓര്‍ഗാനിക് ഫാമിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ- 94961 49173.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും