കേരളത്തിലെ നെല്‍കൃഷി കാലങ്ങളില്‍ ആദ്യത്തേതാണ് വിരിപ്പ്. വിരിപ്പുകൃഷിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കേണ്ടത് മാര്‍ച്ച് മാസത്തിലാണ്. മേടത്തില്‍ അഥവാ ഏപ്രില്‍ മാസ മധ്യത്തില്‍ ആരംഭിക്കുന്ന ഈ കൃഷിയുടെ വിളവെടുപ്പ് നടക്കുന്നത് ചിങ്ങം- കന്നി മാസങ്ങളില്‍ അതായത് ഓഗസ്റ്റ് സെപ്റ്റംബറിലാണ്. വിരിപ്പു കൃഷി വിളവെടുപ്പ് അറിയപ്പെടുന്നത് പുത്തരി കൊയ്‌ത്തെന്നാണ്.
ഇനി ഈ മാസം കൃഷിയിടത്തില്‍ എന്തൊക്കെയെന്നു നോക്കാം. മാര്‍ച്ച് നാലുവരെ ചതയം ഞാറ്റുവേലയാണ്. ഈ ഞാറ്റുവേലയിലെ കൃഷിയെക്കുറിച്ച് കഴിഞ്ഞമാസം വിശദമായി പറഞ്ഞിരുന്നു. കുംഭവാഴ എന്നപേരില്‍ അറിയപ്പെടുന്ന വാഴകൃഷി ആരംഭിക്കേണ്ടത് ഈ ഞാറ്റുവേലയിലാണ്. ചേന, ചേമ്പ്, കാച്ചില്‍ എന്നിവയെല്ലാം ഈ ഞാറ്റുവേലയില്‍ നടാം. തെങ്ങിന്‍ തെകള്‍ നടാനും പറ്റിയ സമയമാണ് ഈ ഞാറ്റുവേല.
മാര്‍ച്ച് നാലു മുതല്‍ 17 വരെ പൂരുരുട്ടാതി ഞാറ്റുവേലയാണ്. കുംഭം 20 മുതല്‍ മീനം നാലുവരെയുള്ള ഈ ഞാറ്റുവേലയില്‍ പച്ചക്കറിത്തോട്ടത്തിലെ പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കണം.
മാര്‍ച്ച് നാലു മുതല്‍ 17 വരെ പൂരുരുട്ടാതി ഞാറ്റുവേലയാണ്. കുംഭം 20 മുതല്‍ മീനം നാലുവരെയുള്ള ഈ ഞാറ്റുവേലയില്‍ പച്ചക്കറിത്തോട്ടത്തിലെ പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കണം. ഇടമഴ അധികം ലഭിക്കാത്ത സാഹചര്യം മുതലാക്കി പച്ചക്കറികളും തോട്ടവിളകളും നനച്ചു വളര്‍ത്തിയാല്‍ വിളവു കൂടുതല്‍ ലഭിക്കും. ചേമ്പും ചേനയും മറ്റു കിഴങ്ങു വര്‍ഗങ്ങളും നടുന്നത് തുടരാം. തെങ്ങിന്‍ തൈകള്‍ പറിച്ചു വച്ച് നനച്ചു വളര്‍ത്തിയാല്‍ മഴക്കാലമാകുമ്പോള്‍ നന്നായി വേരുപിടിച്ച് വളരും.
മാര്‍ച്ച് 17 മുതല്‍ 31 വരെ ഉത്രട്ടാതി ഞാറ്റുവേലയാണ്. മീനം നാലു മുതല്‍ 18 വരെ നീളുന്ന ഈ ഞാറ്റുവേലയില്‍ ഇടമഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇടമഴയ്ക്കുശേഷം വര്‍ഷത്തില്‍ രണ്ടു നെല്‍കൃഷി നടക്കുന്ന ഇരിപ്പൂ നിലങ്ങളില്‍ ഒന്നാം വിളയ്ക്കായി നിലമൊരുക്കണം. ചാണകപ്പൊടി, ചാരം എന്നിവ നിലങ്ങളില്‍ വിതറി കണ്ടങ്ങളുടെ അരികുകള്‍ കിളച്ചൊരുക്കണം.
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 14 വരെ രേവതി ഞാറ്റുവേലയാണ്. മീനം 18 മുതല്‍ 31 വരെയുള്ള ഈ ഞാറ്റുവേല പുഞ്ച കായ്ത്തുകാലമാണ്.
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 14 വരെ രേവതി ഞാറ്റുവേലയാണ്. മീനം 18 മുതല്‍ 31 വരെയുള്ള ഈ ഞാറ്റുവേല പുഞ്ച കൊയ്ത്തുകാലമാണ്. വിരിപ്പു കൃഷി നടക്കുന്ന നെല്‍പാടങ്ങള്‍ ഉഴുത് വെയില്‍ കൊള്ളിക്കണം. വിളവു വര്‍ധിക്കാനും പുല്ല് മുളച്ചു നശിക്കാനും ഇത് നല്ലതാണ്. മൂപ്പുകൂടിയ നെല്‍ വിത്തിനങ്ങള്‍ ഈ ഞാറ്റുവേലയില്‍ വിതച്ചിടാം.
കേരളത്തില്‍ വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ മൂന്നു നെല്‍കൃഷി സീസണുകളാണ് ഉള്ളത്. ഇതില്‍ ആദ്യത്തേതായ വിരിപ്പു കൃഷി തുടങ്ങുന്നത് മേടമാസം ഒന്നാം തീയതി അതായത് ഏപ്രില്‍ 14ന് വിഷുവിനൊപ്പമാണ്. മേടമാസത്തിലെ അശ്വതി ഞാറ്റുവേല തുടങ്ങുന്നതും മലയാളക്കരയുടെ കാര്‍ഷിക വര്‍ഷം ആരംഭിക്കുന്നതും ഇതേദിവസം തന്നെയാണ്. കാര്‍ഷിക വര്‍ഷാരംഭത്തിലെ കൃഷികളെ കുറിച്ച് ഏപ്രില്‍ മാസത്തെ ഞാറ്റുവേലയില്‍ കാണാം.