AGRICULTURE

പ്ലാന്റേഷന്‍ എക്‌സപോ നാളെ മുതല്‍ കനകക്കുന്നില്‍

വെബ് ഡെസ്ക്

പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ 19 വരെ കനകക്കുന്ന് സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ പ്ലാന്റേഷന്‍ എക്‌സ്‌പോ സംഘടിപ്പിക്കും. ആഗോളതലത്തില്‍ കേരള പ്ലാന്റേഷന്‍ എന്ന ബ്രാന്‍ഡ് ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുളള ആദ്യ ചുവട് വയ്പ് എന്ന നിലയിലാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. തോട്ട വിപണിയിലെ വൈവിധ്യങ്ങള്‍ നേരിട്ട് അറിയുന്നതിനും ഉത്പ്പന്നങ്ങള്‍ നേരിട്ട് വാങ്ങുന്നതിനും എക്‌സ്‌പോ അവസരമൊരുക്കുന്നു.

രാജ്യത്തെ ആദ്യ സംരഭമായ പ്ലാന്റേഷന്‍ എക്‌സ്‌പോ അടുത്ത വര്‍ഷം ആഗോളതലത്തില്‍ എത്തിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത തോട്ടങ്ങള്‍, തോട്ടം മേഖലയിലെ സഹകരണ സംഘങ്ങള്‍, തോട്ടം ലേഖലയുമായി ബന്ധമുളള വ്യാപാരികള്‍, വിതരണക്കാര്‍, സേവന ഉപകരണ ധാതാക്കള്‍ എന്നിവരാകും എക്‌സ്‌പോയില്‍ പങ്കെടുക്കുക.

സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കുന്ന 100 സ്റ്റാളുകളിലാണ് എക്‌സപോ. ഇതിന്റെ ഭാഗമായി 17,18 തീയതികളില്‍ തോട്ടം മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രഗത്ഭര്‍ നേതൃത്വം നല്‍കുന്ന സെമിനാറും സംഘടിപ്പിക്കും. രാവിലെ 11 മണി മുതല്‍ രാത്രി 11 വരെയാണ് സമയം. പ്രവേശനം സൗജന്യമായിരിക്കും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്