AGRICULTURE

രശ്മിയുടെ താര്‍പാര്‍ക്കറും ഇന്ത്യയുടെ പാല്‍ക്കാരിയും

ടോം ജോർജ്

ഇന്ത്യയുടെ പാല്‍ക്കാരിയേയും താര്‍പാര്‍ക്കറിനേയും മറ്റു നാടന്‍ പശുക്കളേയുമൊക്കെ കാണണമെങ്കില്‍ ഇവിടെ എത്തിയാല്‍ മതി, പാല കുര്യനാട് എടത്തനാല്‍ രശ്മിയുടെ വീട്ടില്‍. മികച്ച ക്ഷീരകര്‍ഷകയ്ക്കുള്ള ദേശീയ പുരസ്‌കാരമായ ഗോപാല്‍രത്‌ന നേടിയ രശ്മിയുടെ വീട്ടില്‍ നാടനും അത്യുത്പാദനശേഷിയുള്ളതുമായ 65 പശുക്കളാണുള്ളത്.

താര്‍ മരുഭൂമിയുടെ പരിസരങ്ങളില്‍ പിറന്നതായതിനാലാകാം താര്‍ പാര്‍ക്കര്‍ എന്ന പേരു ലഭിച്ചത്. ഇന്ത്യയിലെ നാടന്‍പശു ഇനങ്ങളില്‍ ഏറ്റവും സൗന്ദര്യമുള്ളവയാണ് ഇവ. ഇന്ത്യയുടെ പാല്‍ക്കാരി എന്നൊക്കെ അറിയപ്പെടുന്ന ഗീര്‍ ഇനത്തില്‍പ്പെട്ട പശുക്കള്‍, റാത്തി, റെഡ്‌സിന്ധി, സഹിവാള്‍ തുടങ്ങി വീടിനു സമീപമുള്ള തൊഴുത്തില്‍ 35 പശുക്കളുണ്ട്. വീടിനു സമീപമുള്ള പറമ്പിലാണ് അത്യുത്പാദന ശേഷിയുള്ള പശുക്കളുടെ തൊഴുത്തുള്ളത്. യന്ത്രം ഉപയോഗിച്ചാണ് കറവ. ചാഫ് കട്ടര്‍ ഉപയോഗിച്ച് കൈതയുടെ ഇല ചെറുതാക്കിയും പശുക്കള്‍ക്ക് തീറ്റ നല്‍കുന്നു. നാടന്‍ പശുക്കളുടെ പാല്‍ ലിറ്ററിന് 120 രൂപ നിരക്കിലാണ് വിപണനം. കിലോ 2500 രൂപയ്ക്ക് നല്‍കുന്ന നെയ്യ് വാങ്ങാനും ആവശ്യക്കാരേറെ. മോരും വില്‍ക്കുന്നുണ്ട്. ചാണകവും നല്ല വിലയ്ക്ക് കര്‍ഷകര്‍ തന്നെ വാങ്ങുന്നു.

നാടന്‍ പശുക്കളുടെ പാല്‍ ലിറ്ററിന് 120 രൂപ നിരക്കിലാണ് വിപണനം. കിലോ 2500 രൂപയ്ക്ക് നല്‍കുന്ന നെയ്യ് വാങ്ങാനും ആവശ്യക്കാരേറെ. മോരും വില്‍ക്കുന്നുണ്ട്. ചാണകവും നല്ല വിലയ്ക്ക് കര്‍ഷകര്‍ തന്നെ വാങ്ങുന്നു.

മൂന്നരയേക്കറിലെ തീറ്റപ്പുല്ലാണ് നാടന്‍ പശുവിന്റെ പ്രധാന ആഹാരം. പൂര്‍ണമായും ഓര്‍ഗാനിക്കായ തീറ്റയാണ് നല്‍കുന്നതും. വലിയ പശുക്കളെ രണ്ടുനേരം കറവ നടത്തുമ്പോള്‍ ചെറിയ ഇനങ്ങള്‍ക്ക് ഒരു നേരമാണ് കറവ. ഫാനും സംഗീതവുമൊക്കെ ആസ്വദിച്ച് തൊഴുത്തില്‍ നില്‍ക്കുന്ന പശുക്കള്‍ കാണേണ്ട കാഴ്ചതന്നെ.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം