രാവിലെ ഒരു ഏത്തപ്പഴം കഴിച്ചാല്‍ പലതുണ്ട് ഗുണം. പ്രകൃതിദത്ത പഞ്ചസാരകളായ സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയുടെ ഉറവിടമാണിത്. അതിനാല്‍ ശരീരത്തിനും മനസിനും ഇത് ഉണര്‍വ് നല്‍കും. കുട്ടികളുടെ ശാരീരിക, മാനസിക വളര്‍ച്ചയിലും ഏത്തയ്ക്കയ്ക്ക് പ്രഥമസ്ഥാനമുണ്ട്.
വിളര്‍ച്ച മാറ്റും:- ഇരുമ്പിന്റെ കലവറയാണ് ഏത്തയ്ക്ക. അതിനാല്‍ വിളര്‍ച്ച മാറ്റാന്‍ പ്രത്യേക കഴിവുണ്ടിതിന്.
മലബന്ധം തടയും:- നാരുകളുടെ ഉറവിടമാണ് ഏത്തപ്പഴം. അതിനാല്‍ മലബന്ധം തടയും.
രക്തസമ്മര്‍ദം കുറയ്ക്കും:- ഏത്തയ്ക്കയില്‍ കുറഞ്ഞതോതിലുള്ള ഉപ്പും ധാരളമായുള്ള പൊട്ടാസ്യവും രക്തസമ്മര്‍ദം ലഘൂകരിക്കും.
സന്തോഷം നല്‍കും:- ഏത്തപ്പഴത്തിലെ ട്രിപ്‌റ്റോഫാന്‍(Tryptophan) എന്ന അമിനോ ആസിഡ് തന്മാത്രകള്‍ ശരീരത്തില്‍ സിറോട്ടോനിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിപ്പിക്കും. ഇത് നമുക്ക് സന്തോഷം നല്‍കും.
ഓര്‍മയും ബുദ്ധിയും വര്‍ധിപ്പിക്കും:- തലച്ചോറിനെ ഉന്മേഷഭരിതമാക്കാനും ഏത്തപ്പഴത്തിലെ ട്രിപ്‌റ്റോഫാന്‍(Tryptophan) തന്മാത്രകള്‍ക്കാവും. ഇത് നമ്മുടെ ബുദ്ധി, ഓര്‍മശക്തി എന്നിവയെ പ്രകാശപൂരിതമാക്കും.
ശരീരവണ്ണം വര്‍ധിപ്പിക്കില്ല:- ഡയറ്റിംഗ് ചെയ്യുന്നവര്‍ക്കൊരു മുതല്‍ക്കൂട്ടാണ് ഏത്തപ്പഴം. ശരീരവണ്ണം വര്‍ധിപ്പിക്കാത്തതിനാല്‍ ഇത് ദിവസേനയുള്ള ആഹാരത്തിന്റെ ഭാഗമാക്കുന്നതില്‍ പേടി വേണ്ട.
മദ്യപാനികളെ സഹായിക്കും:- ഏത്തപ്പഴം- പാല്‍ ഷേക്കില്‍ തേന്‍ ചേര്‍ത്ത് നല്‍കിയാല്‍ മദ്യപാനികളുടെ വയറിന്റെ അസ്വസ്ഥതകള്‍ മാറും. നിര്‍ജലീകരണം മൂലം ശരീരം തളര്‍ന്നുപോകുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് തേനും പാലും ചേര്‍ത്ത ഏത്തപ്പഴ ഷേക്ക്.