ഫ്‌ളോട്ടിംഗ്‌ രീതിയില്‍ സുജിത്ത് വേമ്പനാട്ടു കായലില്‍ നടത്തിയ കൃഷി.  
AGRICULTURE

ഓണത്തെ വരവേല്‍ക്കാന്‍ തുമ്പയും ബന്തിയും: കളര്‍ഫുള്ളാണ് കഞ്ഞിക്കുഴി

ഓണത്തിന് മലയാളിക്ക് പൂക്കളമൊരുക്കാനും തമിഴ്‌നാടിന്റെ പൂക്കളെത്തണമെന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നാഗ്രഹിച്ച ഒരു കൂട്ടം കര്‍ഷകരാണ് നാട്ടുപൂക്കളൊരുക്കുന്നത്.

ടോം ജോർജ്

ഓണത്തെ വരവേല്‍ക്കാന്‍ തൊടിയില്‍ അപൂര്‍വമായി മാത്രം കാണുന്ന തുമ്പയും ബന്തിയും ഒക്കെ കൃഷിചെയ്ത് കളര്‍ഫുള്ളാവുകയാണ് ആലപ്പുഴയിലെ കഞ്ഞിക്കുഴി. ഓണത്തിന് മലയാളിക്ക് പൂക്കളമൊരുക്കാനും തമിഴ്‌നാടിന്റെ പൂക്കളെത്തണമെന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നാഗ്രഹിച്ച ഒരു കൂട്ടം കര്‍ഷകരാണ് നാട്ടുപൂക്കളൊരുക്കുന്നത്. വര്‍ഷം മുഴുവന്‍ പച്ചക്കറി കൃഷിചെയ്ത് റിക്കാര്‍ഡിട്ട കഞ്ഞിക്കുഴി മായിത്തറയിലെ ജൈവകര്‍ഷകന്‍ വി.പി. സുനിലാണ് തുമ്പപ്പൂ കൃഷിചെയ്ത് ഓണത്തിന്റെ ഗൃഹാതുരത ഉണര്‍ത്താന്‍ തയാറെടുക്കുന്നത്.തൊടികളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തുമ്പയെ വെള്ളവും വളവും നല്‍കി പരിപാലിച്ചാണ് ഓണത്തിന് പൂക്കളം ഒരുക്കാനെത്തിക്കുന്നത്. ബന്തിയും ജമന്തിയും വാടാമല്ലിയും കൃഷി ചെയ്യുന്ന സുനില്‍ ഇത്തവണ തുമ്പയും പരീക്ഷണാടിസ്ഥാനത്തില്‍ നടുകയായിരുന്നു. ഇരുന്നൂറ് ചുവടാണു നട്ടത്.

തുമ്പപ്പൂ കൃഷിയിടത്തില്‍ വി.പി. സുനില്‍.

ഓണത്തിന് പൂക്കളുടെ കിറ്റ്

ഓണത്തിന് പൂക്കളം ഒരുക്കുന്നവര്‍ക്ക് മൂന്ന് കളറുകളുള്ള പൂക്കളുടെയും അഞ്ച് കളറുകളുള്ള പൂക്കളുടെയും കിറ്റുകള്‍ കൊടുക്കാനാണ് തയാറെടുക്കുന്നത്. പൂകൃഷിക്കൊപ്പം തന്നെ പച്ചക്കറി കൃഷിയും ചെയ്യുന്നു. ഓണത്തിന് വിളവെടുക്കുന്നതിനായി പാവല്‍, പടവലം, പയര്‍, പച്ചമുളക്, വെള്ളരി തുടങ്ങിയവയും സുനില്‍ കൃഷി ചെയ്യുന്നുണ്ട്. ജൈവ കര്‍ഷകനായ ഇദ്ദേഹം കൃത്യതാ കൃഷി രീതികളാണ് പിന്തുടരുന്നത്. അടിവളമായി കോഴിവളവും ചാണകവും വേപ്പിന്‍ പിണ്ണാക്കുമൊക്കെ നല്‍കിയാണ് കൃഷി. വാടാമല്ലി പൂക്കളുടെ കൃഷിയുമുണ്ട്. കഴിഞ്ഞവര്‍ഷവും പൂകൃഷി ചെയ്തിരുന്നു. ഇത്തവണ 50 സെന്റില്‍ പൂകൃഷിയും നാലേക്കറില്‍ പച്ചക്കറികൃഷിയും ചെയ്യുന്നു. 12 ഏക്കറിലെ കൃഷി, മൂന്നു പ്ലോട്ടുകളായി തിരിച്ചാണ് നടത്തുന്നത്. ഒരു കൃഷിയിടത്തിലെ വിളവെടുപ്പു തീരുമ്പോള്‍ അടുത്ത പ്ലോട്ട് വിളവെടുപ്പു പാകമാകും. കൃത്യമായ വളവും ജലസേചനവും നല്‍കിയുള്ള കൃഷിയില്‍ വിളവ് നൂറുമേനിയാണ്. കീടങ്ങളെ നിയന്ത്രിക്കാന്‍ ഫിഷ് അമിനോ ആസിഡും അഗ്രി പ്ലസിന്റെ ജൈവ കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. കൃഷി വിശേഷങ്ങള്‍ അറിയാന്‍ സുനിലിനെ വിളിക്കാം- 92493 33743.

സുജിത്ത് ബന്തി കൃഷിയിടത്തില്‍.

സെല്‍ഫി പോയിന്റൊരുക്കി

പുത്തനമ്പലത്തെ പൂക്കൃഷി

ആലപ്പുഴ ജില്ലയിലെ മുഹമ്മ പുത്തനമ്പലത്ത് ഒരേക്കറില്‍ വിരിയുന്നത് ഓണപ്പൂക്കളാണ്. മൂന്നു നിറങ്ങളിലുള്ള 6000 ചുവട് ബന്തിയാണ് ഒരേക്കറില്‍ കൃഷി ചെയ്തിരിക്കുന്നത്. കഞ്ഞിക്കുഴിയിലെ യുവകര്‍ഷകന്‍ സുജിത്താണ് ആരേയും ആകര്‍ഷിക്കുന്നതരത്തില്‍ പൂകൃഷി ചെയ്തിരിക്കുന്നത്. ഒരാള്‍ക്ക് 15 രൂപയുടെ പാസോടെ കൃഷിയിട സന്ദര്‍ശനത്തിനും അവസരമൊരുക്കി ഫാം ടൂറിസം സാധ്യതകളും തോട്ടത്തില്‍ പ്രയോജനപ്പെടുത്തുന്നു. വ്യത്യസ്ത വിളകളുടെ കൃഷിയില്‍ ശ്രദ്ധേയനായ യുവകര്‍ഷകനാണ് സുജിത്ത്. സൂര്യകാന്തിയും ഉള്ളിയുമെല്ലാം ചേര്‍ത്തലയുടെ ചെരിമണലിലും വിളയിക്കാമെന്നു തെളിയിച്ച കര്‍ഷകന്‍. തോട്ടത്തില്‍ സെല്‍ഫി പോയന്റുകളൊരുക്കി സിനിമനടന്‍മാരുടെ കട്ട്ഔട്ടുകള്‍ സ്ഥാപിച്ച് ഫോട്ടോയെടുക്കാനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തുന്നു. സുജിത്ത് ഫോണ്‍- 94959 29729

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live