ENVIRONMENT

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

മനുഷ്യരിൽ മാത്രമാണ് മദ്യ ഉപഭോഗം എന്ന തെറ്റിദ്ധാരണ ആദ്യം മാറേണ്ടതുണ്ടെന്ന് ഗവേഷകർ

വെബ് ഡെസ്ക്

മനുഷ്യരല്ലാതെ മറ്റേതെങ്കിലും ജീവികൾ മദ്യപിക്കുമോ? മദ്യം പ്രകൃതിദത്തമാണോ? പ്രകൃതിയിൽ ഓരോ ആവാസവ്യവസ്ഥയിലും സ്വാഭാവികമായി ആൽക്കഹോൾ അംശം കാണപ്പെടുന്നുണ്ട് എന്നാണ് പുതിയ പഠനങ്ങളിലെ കണ്ടെത്തൽ. മധുരവും പുളിയുമുള്ള പഴങ്ങളും തേനും ചെടികളുടെ നീരും ഭക്ഷണമാക്കുന്ന ജീവികളിലേക്ക് ലഹരിയും ആഗിരണം ചെയ്യപ്പെടുന്നുവെന്നാണ് പഠനം.

മനുഷ്യരിൽ മാത്രമാണ് മദ്യ ഉപഭോഗം എന്ന തെറ്റിദ്ധാരണ ആദ്യം മാറേണ്ടതുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. പ്രകൃതിയിൽ ലഭ്യമായ മിക്ക ഭക്ഷണങ്ങളിലും എത്തനോളിന്റെ അംശം അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ ഭക്ഷണത്തിലടങ്ങിയ എത്തനോൾ അംശവുമായി ഡയറ്റ് പരുവപ്പെട്ട പ്രാണികളിലും ജീവികളിലുമാണ് കൂടുതലായും പഠനം നടത്തിയിരിക്കുന്നത്.

ഏകദേശം 100 മില്യൺ വർഷങ്ങൾക്ക് മുൻപ് മുതൽ ഭൂമിയിൽ ഭക്ഷ്യയോഗ്യമായ പദാർഥങ്ങളിൽ എത്തനോൾ അംശം കണ്ടുവരുന്നുണ്ട്

ഭക്ഷണത്തിലൂടെ ലഹരിയുടെ അംശം ശരീരത്തിലെത്തുന്ന ജീവികൾ കലോറിയ്ക്കപ്പുറം മറ്റ് ചിലതും ആഗിരണം ചെയ്യുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പല ജീവികളുടേയും ശരീരം ഈ ആൽക്കഹോൾ അംശം കൈകാര്യം ചെയ്യുന്നതിനായി പരുവപ്പെട്ട് കഴിഞ്ഞു. ചില ചെറു ജീവികൾ മാത്രമാണ് ഇതിന്റെ പരിണിത ഫലം കൈകാര്യം ചെയ്യാനാകാതെ ബുദ്ധിമുട്ടുന്നത്.

ഏകദേശം 100 മില്യൺ വർഷങ്ങൾക്ക് മുൻപ് മുതൽ ഭൂമിയിൽ ഭക്ഷ്യയോഗ്യമായ പദാർഥങ്ങളിൽ എത്തനോൾ അംശം കണ്ടുവരുന്നുണ്ട്. മധുരവും പുളിപ്പുമുള്ള പഴങ്ങൾ തന്നെയാണ് ഇവയുടെ ആദ്യ ഉറവിടം. ഇവയിൽ മദ്യത്തിന്റെ അംശം ഒരു ശതമാനമോ രണ്ട് ശതമാനമോ മാത്രമാണ്. എന്നാൽ നന്നായി പഴുത്ത ഈന്തപ്പഴത്തിൽ ഇത് 10 ശതമാനം വരെ വരും.

പതിവായി പുളിപ്പിച്ച പഴങ്ങളോ നീരോ കഴിക്കുന്ന ജീവികളിൽ വേഗത്തിൽ മെറ്റബോളിസവും പൂർത്തിയാകുന്നുണ്ടെന്നാണ് നിഗമനം

ഭക്ഷണത്തിലടങ്ങിയ മദ്യത്തിന്റെ അംശം ശരീരത്തിലെത്തുന്നത് ജീവികളെ ലഹരിയ്ക്ക് അടിമയാക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. ആഫ്രിക്കൻ മേഖലയിൽ കുരങ്ങന്മാർ അമിതമായി ഈന്തപ്പനകളുടെ നീര് കുടിക്കുന്നതും ചില പഴങ്ങൾ തിരഞ്ഞുപിടിച്ച് കഴിക്കുന്നതും പഠനത്തിന്റെ ഭാഗമായി സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞിരുന്നു. ഇത്തരത്തിൽ നീര് കുടിച്ച മാനുകൾ മയങ്ങികിടക്കുന്നതും മരങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതുമായ ദൃശ്യങ്ങളും ലഭിച്ചു. നിരവധി മൃഗങ്ങളുടെ ശരീരം ഇത്തരത്തിൽ മദ്യം ആഗിരണം ചെയ്യപ്പെടുത്തിനോട് തദാത്മ്യപ്പെട്ടുകഴിഞ്ഞു.

പതിവായി പുളിപ്പിച്ച പഴങ്ങളോ നീരോ കഴിക്കുന്ന ജീവികളിൽ വേഗത്തിൽ മെറ്റബോളിസവും പൂർത്തിയാകുന്നുണ്ടെന്നാണ് നിഗമനം.

മദ്യത്തിന്റെ അംശം അകത്തെത്തുന്നത് ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് പ്രാണികളിലാണെന്നാണ് സൂചന. ഒരു പ്രത്യേക സ്പീഷിസിൽ ഉൾപ്പെട്ട ആൺ ഈച്ചകൾ, പെൺ ഈച്ചകൾ തിരസ്കരിക്കുന്നതോടെ ലഹരി നൽകുന്ന ഭക്ഷണങ്ങൾ തേടിപ്പോകാറുണ്ട്. മറ്റൊരു വിഭാഗം പെൺ ഈച്ചകളിലും ലഹരിയുടെ സ്വാധീനം കണ്ടെത്തി. ഇണയെ വിട്ട് പോകുന്നതാണ് ഇവയുടെ രീതി. കാട്ടുമൃഗങ്ങളിൽ ഇതെത്രത്തോളം സ്വാധീനമുണ്ടാക്കുന്നുവെന്നതാണ് പഠനത്തിന്റെ അടുത്തഘട്ടം.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി