ENVIRONMENT

വരള്‍ച്ചയെ തോല്‍പ്പിച്ച് ചിലിയിലെ മരുഭൂമിയില്‍ വസന്തം

പ്രദേശത്ത് ലഭിച്ച ശക്തമായ മഴയാണ് അസാധാരണ പ്രതിഭാസത്തിന് കാരണം

വെബ് ഡെസ്ക്

ലോകത്തെ ഏറ്റവും പഴക്കമുള്ളതും വരണ്ടതുമായ മരുഭൂമികളിലൊന്നാണ് സൗത്ത് അമേരിക്കയിലെ ചിലെയിലെ അറ്റാക്കാമ. ആന്‍ഡ്‌സ് മലനിരകള്‍ക്കും പസഫിക് സമുദ്രത്തിനുമിടയില്‍ പതിവായി ഉഷ്ണതരംഗം ഉണ്ടാകാറുള്ള മരുപ്രദേശമാണിത്. അത്യുഷ്ണം മൂലം സസ്യങ്ങള്‍ക്കോ ജീവജാലങ്ങള്‍ക്കോ നിലനില്‍ക്കാനാകാത്ത മരുഭൂമിയില്‍ ഇപ്പോള്‍ പൂക്കള്‍ വിരിഞ്ഞിരിക്കുകയാണ്. നേരിയ ചാറ്റല്‍മഴ മാത്രം സമ്മാനിക്കാറുള്ള മഴമേഘങ്ങള്‍ പതിവ് തെറ്റിച്ചപ്പോള്‍ ഇന്നേവരെ കാണാത്ത വസന്തത്തിനാണ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

'ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമായി അറിയപ്പെടുന്ന ചിലിയിലെ അറ്റകാമ മരുഭൂമിയില്‍ പ്രതിവര്‍ഷം ശരാശരി 15 മില്ലീമീറ്ററാണ് മഴ. ചില പ്രദേശങ്ങളില്‍ മഴ ലഭിക്കാറുമില്ല. എന്നാല്‍ ഉയര്‍ന്ന മഴ ലഭിക്കുമ്പോള്‍ പൂക്കള്‍ പൂത്ത് കാഴ്ചയുടെ മായാലോകം തീര്‍ക്കുമെന്ന കുറിപ്പോടെയാണ് നന്ദ ഞായറാഴ്ച ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

മണല്‍പ്പരപ്പില്‍ വീണുകിടന്ന വിത്തുകള്‍ ചാറ്റല്‍ മഴയേറ്റ് മണലിലേക്ക് അമര്‍ന്ന് പോകുകയും മേല്‍പരപ്പിനു താഴ ഉറഞ്ഞുകിടന്ന ജലം വലിച്ചെടുത്ത് പൂക്കുകയുമായിരുന്നു

ഈ പ്രദേശത്ത് അപ്രതീക്ഷിതമായി ലഭിച്ച ശക്തമായ മഴയാണ് 'ഡെസര്‍ട്ടോ ഫ്‌ലോറിഡോ' എന്ന അസാധാരണമായ പ്രതിഭാസത്തിലേക്ക് വഴിവെച്ചത്. അറ്റാക്കാമയില്‍ പൂത്തതിലധികവും മഞ്ഞയും പിങ്കും നിറമുള്ള മാവാച്ചെടികളുടെ പൂക്കളാണ്. മണല്‍പ്പരപ്പില്‍ വീണുകിടന്ന വിത്തുകള്‍ ചാറ്റല്‍ മഴയേറ്റ് മണലിലേക്ക് അമര്‍ന്ന് പോകുകയും മേല്‍പരപ്പിനു താഴ ഉറഞ്ഞുകിടന്ന ജലം വലിച്ചെടുത്ത് പൂക്കുകയുമായിരുന്നുവെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

1000 കിലോമീറ്ററോളം പരന്ന് കിടക്കുന്ന അറ്റാക്കാമ മരുഭൂമിയുടെ ഒരു ഭാഗത്താണ് വസന്തം വിരുന്നൊരുക്കിയിരിക്കുന്നത്. നിരവധി സഞ്ചാരികളാണ് കാഴ്ചകള്‍ കാണാന്‍ ഇപ്പോള്‍ ഇവിടെയെത്തുന്നത്.

തെക്കേ അമേരിക്കയിലെ പെറുവിന്റെ പടിഞ്ഞാറന്‍ തീരത്താണ് അറ്റാക്കാമ മരുഭൂമി സ്ഥിതി ചെയ്യുന്നത്.ആന്‍ഡ്സ് മലനിരകള്‍ക്കും പസഫിക് സമുദ്രത്തിനുമിടയില്‍ സ്ഥിതിചെയ്യുന്നതുകൊണ്ട്, മറ്റ് മരുഭൂമികളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാലാവസ്ഥയാണ് അറ്റാക്കാമയിലേത്. ചൂടും തണുപ്പും ഇടകലര്‍ന്ന് അനുഭവപ്പെടുന്ന അറ്റാക്കാമയില്‍ വര്‍ഷത്തെ ശരാശരി ഉയര്‍ന്ന താപനില 18 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്.

അറ്റാകാമയ്ക്കടുത്തെത്തുന്ന ഈസ്റ്റെര്‍ലി വിന്‍ഡ്‌സിനെ ആന്‍ഡസ് പര്‍വത നിര തടഞ്ഞു നിര്‍ത്തുകയും, അതുകൊണ്ട് വളരെ ചെറിയ അളവില്‍ മാത്രമേ ഈസ്റ്റെര്‍ലി കാറ്റുകള്‍ അറ്റാകാമയില്‍ പ്രവേശിക്കുന്നുള്ളു.

കിഴക്ക് നിന്നു പടിഞ്ഞാറേക്ക് കടലിലെ ഈര്‍പ്പം ശേഖരിച്ച് വന്‍കരകളുടെ മധ്യഭാഗത്തു വരെ മഴ എത്തിക്കുന്നവയാണ് ഈസ്റ്റെര്‍ലി വിന്‍ഡ്‌സ് എന്നറിയപ്പെടുന്ന കാറ്റുകള്‍. എന്നാല്‍ തുടര്‍യാത്രയില്‍ ഈ കാറ്റുകള്‍ കരയില്‍ ശേഷിക്കുന്ന ഈര്‍പ്പം കൂടി വലിച്ചെടുത്ത് മരുപ്രദേശത്തിന്റെ രൂപീകരണത്തിന് കാരണമാകുന്നു.എന്നാല്‍ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ അറ്റാകാമയെ വേറിട്ടുനിര്‍ത്തുന്നു. അറ്റാകാമയ്ക്കടുത്തെത്തുന്ന ഈസ്റ്റെര്‍ലി വിന്‍ഡ്‌സിനെ ആന്‍ഡ്സ് പര്‍വത നിര തടഞ്ഞു നിര്‍ത്തുന്നു, അതുകൊണ്ട് വളരെ ചെറിയ അളവില്‍ മാത്രമേ ഈസ്റ്റെര്‍ലി കാറ്റുകള്‍ അറ്റാകാമയില്‍ പ്രവേശിക്കുന്നുള്ളു.

പടിഞ്ഞാറ് ഭാഗത്ത് കൊടും തണുപ്പ് കാരണം അന്റാര്‍ട്ടിക്കില്‍ നിന്നു പസഫിക്കിലേക്കെത്തുന്ന കടല്‍വെള്ളം നീരാവിയായി മാറില്ല. ഇത്തരത്തില്‍ ആന്‍ഡ്‌സ് പര്‍വതനിരകളും പസഫിക് സമുദ്രവും ഈസ്റ്റേര്‍ലി കാറ്റുകളുമെല്ലാം അറ്റാകാമയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളെ സ്വാധീനിക്കുന്നു. ഇവയാണ് അറ്റാകാമയെ ഒരേസമയം തണുപ്പുള്ളതും വരണ്ടതുമായ മരുഭൂമിയാക്കി നിലനിര്‍ത്തുന്നത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ