പ്രതീകാത്മക ചിത്രം 
ENVIRONMENT

കാലാവസ്ഥാ വ്യതിയാനം: നൂറ് കോടിയിലേറെ കുട്ടികള്‍ അപകടകരമായ സാഹചര്യത്തില്‍

വെബ് ഡെസ്ക്

ലോകത്ത് 100 കോടിയിലേറെ കുട്ടികള്‍ അപകടരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡച്ച് കിഡ്സ് റൈറ്റ്സ് എന്‍ജിഒയുടെ ബാലാവകാശ സൂചിക. യുഎന്‍ ഏജന്‍സികള്‍ നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക ആഘാതവുമാണ് കുട്ടികളുടെ ജീവിത സാഹചര്യം അപകടത്തിലാക്കുന്നത് . ജലക്ഷാമം, ഉഷ്ണതരംഗം, പകര്‍ച്ചവ്യാധി എന്നിവയാണ് പ്രധാന പ്രതികൂല ഘടകങ്ങള്‍. ലോകത്ത് 82 കോടിയിലേറെ കുട്ടികളും ഉഷ്ണക്കാറ്റുകൊണ്ടുള്ള അപകടാവസ്ഥയിലൂടെ കടന്നുപോകുന്നു. ജലക്ഷാമം 92 കോടി കുട്ടികളേയും മലേറിയ, ഡെങ്കു തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ലോകത്തെ നാലിലൊന്ന് കുട്ടികളേയും ബാധിച്ചു.

കുട്ടികളുടെ അവകാശ സംരക്ഷണം, മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കല്‍ എന്നിവ ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കുന്ന രാജ്യങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് ഐസ്‌ലന്‍ഡ്‌, സ്വീഡന്‍, ഫിന്‍ലന്‍ഡ് എന്നിവയാണ് . സിറലിയോണ്‍, ചാഡ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ബാലാവകാശങ്ങള്‍ ഏറ്റവുമധികം ലംഘിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലുള്ളത്.

ഭാവി തലമുറയുടെ സാഹചര്യം സംബന്ധിച്ച മുന്നറിയിപ്പാണ് സൂചികയെന്ന് കിഡ്സ് റൈറ്റ് സ്ഥാപകന്‍ മാര്‍ക് ഡുള്ളേര്‍ട്ട് അഭിപ്രായപ്പെട്ടു. ''പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം കുട്ടികളെ വളരെ മോശം രീതിയിലാണ് ബാധിക്കുന്നത്. കുട്ടികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല. കോവിഡ് സാഹചര്യം സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കി'' - ഡുള്ളേര്‍ട്ട് പറയുന്നു.

കോവിഡിനെ തുടര്‍ന്നുണ്ടായ അടച്ചൂപൂട്ടല്‍ സാഹചര്യം, നിരവധി കുട്ടികള്‍ ആവശ്യമായ ചികിത്സയും ഭക്ഷണവും ലഭിക്കാതെ മരിക്കുന്നതിന് ഇടയാക്കി. ഈ കാരണങ്ങള്‍ കൊണ്ട് 2,86,000 കുട്ടികള്‍ മരിച്ചതായി സൂചികയില്‍ വിശദീകരിക്കുന്നു.

കുട്ടികളുടെ അവകാശ സംരക്ഷണം, മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കല്‍ എന്നിവ ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കുന്ന രാജ്യങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് ഐസ്‌ലന്‍ഡ്‌, സ്വീഡന്‍, ഫിന്‍ലന്‍ഡ്

16 കോടി കുട്ടികളാണ് ബാലവേല ചെയ്യുന്നതെന്ന് സൂചിക ചൂണ്ടിക്കാട്ടുന്നു. നാലുവര്‍ഷത്തിനിടെ 84 ലക്ഷത്തിന്റെ വര്‍ധനയാണ് ബാലവേല ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കുട്ടികളുടെ അവകാശ സംരക്ഷണത്തിലും ജീവിതനിലവാരത്തിലും ബംഗ്ലാദേശിലും അങ്കോളയിലും സാഹചര്യം മെച്ചപ്പെട്ടു. അങ്കോളയിലെ ശിശുമരണ നിരക്ക് പകുതിയായി കുറഞ്ഞു. ബംഗ്ലാദേശില്‍ തൂക്കമില്ലാത്ത കുട്ടികളുടെ എണ്ണവും പകുതിയായി കുറഞ്ഞെന്ന് സൂചികയില്‍ വ്യക്തമാകുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും