ENVIRONMENT

'ഭൂമി ചുട്ടുപൊള്ളുന്നു'; നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയുടെ താപനിലയില്‍ മൂന്നു ഡിഗ്രി വര്‍ധന, മുന്നറിയിപ്പുമായി യുഎൻ

ഈ വര്‍ഷം 86 ദിവസങ്ങളിലും 1.5 ഡിഗ്രി സെല്‍ഷ്യസ് ചൂടെന്ന താപനില പരിധി ലംഘിച്ചെന്നും യുഎൻ റിപ്പോർട്ട്

വെബ് ഡെസ്ക്

ഹരിതഗൃഹ വാതകങ്ങൾ ധാരാളമായി പുറന്തള്ളുന്നത് മൂലം ആഗോള താപനില വർധിച്ചെന്ന് യുഎൻ റിപ്പോർട്ട്. 2023-ല്‍ ഇതുവരെ 83 ദിവസങ്ങളില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ചൂടെന്ന താപനിലപരിധി ലംഘിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിതഗൃഹവാതകത്തിന്റെ പുറന്തള്ളല്‍ കഴിഞ്ഞ വര്‍ഷം റെക്കോഡ് നിലയിലെത്തിയതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ കാലാവസ്ഥാ നയങ്ങള്‍ പ്രകാരം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയുടെ താപനിലയില്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2022ല്‍ മാത്രം ആഗോളതലത്തില്‍ 5740 കോടി കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് പുറന്തളപ്പെട്ടത്. കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് മുന്നോടിയായി പുറത്തിറക്കിയ യുഎന്‍ഇപിയുടെ (യുഎന്‍ എന്‍വിരോണ്‍മെന്റ് പ്രോഗ്രാം) വാര്‍ഷിക പതിപ്പായ എമിഷ്യന്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് പ്രകാരം മുമ്പത്തെ വര്‍ഷത്തേക്കാള്‍ 1.2 ശതമാനം വര്‍ധനവാണ് ഈ വർഷത്തെ കണക്കിലുണ്ടായിരിക്കുന്നത്.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ ഹരിതഗൃഹ വാതകം പുറന്തള്ളപ്പെടുന്ന അമേരിക്കയിലെയും ചൈനയിലെയും ഉദ് വമനം 2022ല്‍ ഉയരുകയായിരുന്നു. പക്ഷേ യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ താരതമ്യേന പുറന്തള്ളല്‍ കുറവാണ്.

രാജ്യങ്ങള്‍ നിലവില്‍ സ്വീകരിച്ച എല്ലാ കാലാവസ്ഥ നടപടികളും നടപ്പിലാക്കിയാലും 2030ല്‍ ആഗോള ഉദ്‌വമനം കുറഞ്ഞത് 1900 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഈ വിടവ് നികത്തുന്നതിനായി അടുത്ത വർഷം മുതൽ കുറഞ്ഞത് 8.7 ശതമാനമെങ്കിലും ആഗോള ഉദ്‌വമനം കുറയേണ്ടതുണ്ട്. താപനില കൂടുന്നതിനെതിരെയുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ലോകരാഷ്ട്രങ്ങളിൽ വന്ന പരാജയവും കോവിഡ് കാരണവും ആകെ 4.7 ശതമാനം കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്.

2015ലെ പാരീസ് ഉടമ്പടിയുടെ ലക്ഷ്യം, ആഗോള താപനിലയുടെ വർധന രണ്ട് ഡിഗ്രി സെൽഷ്യസിലേക്കെങ്കിലും (പരമാവധി 1.5 ഡിഗ്രി സെൽഷ്യസ്) കുറച്ച് കൊണ്ടുവരുക എന്നതായിരുന്നു. ഏറ്റവും കൂടുതൽ കാർബൺ പുറത്തുവിടുന്ന കൽക്കരി, പെട്രോൾ, ഡീസൽ, ഗ്യാസ് തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ക്രമേണ നിർത്തുക എന്ന നിർദേശവും മുന്നോട്ട് വെച്ചിരുന്നു. എന്നാൽ പാരീസ് ഉടമ്പടിയിൽ ലക്ഷ്യമിട്ടവയൊന്നും കൈവരിക്കാനായിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് യുഎൻ പുറത്തിറക്കിയ റിപ്പോർട്ട്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍