TomasSereda
CLIMATE CHANGE

കൊടും ചൂടില്‍ വലഞ്ഞ് യൂറോപ്യൻ നഗരങ്ങൾ; വിദ്യാലയങ്ങളും ആശുപത്രികളും ഭീഷണിയിൽ

വെബ് ഡെസ്ക്

യൂറോപ്യന്‍ നഗരങ്ങളിലെ പകുതിയോളം വിദ്യാലയങ്ങളും ആശുപത്രികളും സ്ഥിതി ചെയ്യുന്നത് അതിതീവ്ര താപനിലയുള്ള പ്രദേശങ്ങളിലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വര്‍ധിക്കുമ്പോള്‍ നഗരത്തിലെ ചൂടുകൂടിയ സ്ഥലങ്ങളിലുള്ള ആളുകളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാകുന്നു എന്ന് യൂറോപ്യന്‍ യൂണിയന്റെ പരിസ്ഥിതി ഏജന്‍സി തുറന്നുകാട്ടുന്നു.

പ്രാദേശിക ശരാശരിയേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള പ്രദേശങ്ങളിലാണ് ഏകദേശം 46% ആശുപത്രികളും 43% സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ ഉഷ്ണ തരംഗം വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി യൂറോപ്യന്‍ പരിസ്ഥിതി ഏജന്‍സി അറിയിച്ചു.യൂറോപ്പിന് എങ്ങനെ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാമെന്ന പഠനത്തിലാണ് കണ്ടെത്തല്‍.

ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ ഉഷ്ണ തരംഗം വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി യൂറോപ്യന്‍ പരിസ്ഥിതി ഏജന്‍സി അറിയിച്ചു

അടുത്തടുത്തായുള്ള കെട്ടിടങ്ങളും വികസിച്ച റോഡുകളും ചൂട് ആഗിരണം ചെയ്യുകയും നിലനിര്‍ത്തുകയും ചെയ്യുന്ന 'നഗര ഹീറ്റ് ഐലന്‍ഡ് എഫക്ട്' എന്ന പ്രതിഭാസമാണ് ഈ അവസ്ഥയ്ക്ക് കാരണം. ''ഇത് മനുഷ്യന്റെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്'' ഇഇഎ യുടെ കാലാവസ്ഥാ അഡാപ്‌റ്റേഷന്‍ വിഭാഗം മേധാവി ബ്ലാസ് കുര്‍നിക് പറഞ്ഞു. 'വര്‍ധിച്ചു വരുന്ന ജനസംഖ്യയും, തിങ്ങിനിറയുന്ന നഗരങ്ങളും യൂറോപ്പിന് ഭീഷണി ഉയര്‍ത്തുന്നു. ഇവിടെ വര്‍ധിക്കുന്ന ഉഷ്ണ തരംഗം ഭാവിയില്‍ തികച്ചും ദോഷകരമായി ബാധിക്കുന്ന കാര്യമാണ്,'' കുര്‍നിക് പറഞ്ഞു.

2023 ഓഗസ്റ്റില്‍ ബ്രിട്ടനില്‍ ഉഷ്ണതരംഗം രൂക്ഷമായ സമയത്ത് ഗ്രാമപ്രദേശങ്ങളിലെ മരണനിരക്കിനേക്കാള്‍ ഇരട്ടിയായിരുന്നു വെസ്റ്റ് മിഡ്‌ലാന്റിലെ നഗരങ്ങളിലുണ്ടായിരുന്നത്. നഗരങ്ങളെ ഹരിത സൗഹൃദമാക്കി അവിടെയുള്ള ഹീറ്റ് ഐലന്‍ഡ് പ്രഭാവം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളോട് ഇഇഎ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇതിനോടകം തന്നെ പദ്ധതികള്‍ രൂപികരിച്ചു. 10 പൈലറ്റ് വിദ്യാലയങ്ങളുടെ മൈതാനങ്ങളില്‍ വെള്ളക്കെട്ടുകള്‍ നിര്‍മിക്കുകയും വരള്‍ച്ചയെ പ്രതിരോധിക്കുന്ന സസ്യങ്ങള്‍ വച്ചുപിടിപ്പിച്ച് ഭൂമിയെ തണുപ്പുള്ളതും പച്ചപ്പുള്ളതുമാക്കി മാറ്റുന്ന സിറ്റി ഓഫ് പാരീസ് പ്രോഗ്രാം പോലുള്ള പദ്ധതികളാണ് ഇഇഎ ഉദാഹരണമായി പറയുന്നത്.

നഗരങ്ങളെ ഹരിത സൗഹൃദമാക്കി അവിടെയുള്ള ഹീറ്റ് ഐലന്‍ഡ് പ്രഭാവം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളോട് ഇഇഎ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

കഠിനമായ വേനലിലുള്ള കുട്ടികളുടെ പഠനം ഒഴിവാക്കി ആ സമയം അവധി നല്‍കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളും മുന്നിലുണ്ടെന്ന് കുര്‍നിക് വ്യക്തമാക്കി. അതേസമയം എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നുണ്ടെങ്കിലും അവയൊന്നും ഇതുവരെ പൂര്‍ണമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?