2015 മുതല്‍ കേരളത്തില്‍ ഉണ്ടായത് 2,600ല്‍ അധികം ഉരുള്‍പൊട്ടലുകളെന്ന് ജിയോളജിസ്റ്റ് സി പി രാജേന്ദ്രന്‍. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ഉരുള്‍ ഉണ്ടാവുന്ന സംസ്ഥാനമായി കേരളം മാറി. ഈ അവസ്ഥയെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. 'ദ ഫോര്‍ത്തി'നോട് സംസാരിക്കുകയായിരുന്നു സി പി രാജേന്ദ്രന്‍.
കേരളത്തില്‍ ലഭ്യമായ മാപ്പുകളും ഡാറ്റയും ഉപയോഗപ്പെടുത്തി ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. വികസന നയങ്ങളില്‍ മാറ്റം വരുത്തിയുള്ള പുനര്‍നിര്‍മാണവും പുനരധിവാസവുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടാകുന്ന ദുരന്തങ്ങളെ തടയാനുള്ള മറ്റൊരു വഴിയെന്നും അദ്ദേഹം പറഞ്ഞു.