യശോദ 
CLIMATE CHANGE

Video story | പോയവഴിയറിയാതെ...

അണ്ണയ്യന്റെ നീറുന്ന ഓർമ്മയിൽ പുത്തുമലയില്‍ യശോദ

കെ ആർ ധന്യ

'അത് അണ്ണയ്യയാണ്, അണ്ണയ്യയാണ് എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത് എന്റെ ഭര്‍ത്താവ് പോയെന്ന്.' മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യശോദയ്ക്ക് ഭര്‍ത്താവ് അണ്ണയ്യനെ നഷ്ടമാവുന്നത്. 2019 ഓഗസ്റ്റ് എട്ടിന് പുത്തുമലയില്‍ ഉരുള്‍ പൊട്ടിയപ്പോള്‍ മലവെള്ളത്തില്‍ ഒലിച്ച് പോയതാണ് അണ്ണയ്യ. ദുരന്തത്തില്‍ മരിച്ചു എന്നറിയാം എന്നല്ലാതെ അണ്ണയ്യയുടെ മൃതദേഹം പോലും യശോദയ്ക്ക് കിട്ടിയില്ല. ഭര്‍ത്താവിന്റെ ജീവനെടുത്ത ദുരന്ത ഭൂമിയിലേക്ക് മൂന്ന് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും യശോദ പോയിട്ടുമില്ല.

ഹാരിസണ്‍ മലയാളം എസ്‌റ്റേറ്റിലെ തൊഴിലാളിയായിരുന്നു കര്‍ണാടക സ്വദേശിയായ അണ്ണയ്യ. എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന പാടിയില്‍ ഇന്ന് യശോദ ഒറ്റയ്ക്കാണ്. മഴയത്ത് മലയില്‍ ജീവിക്കുന്നതിന്റെ ഭീതിയില്‍ പാടികളിലുണ്ടായിരുന്നവരെല്ലാം മറ്റിടങ്ങളിലേക്ക് താമസം മാറ്റി. അണ്ണയ്യയുടെ മരണ ശേഷം തേയില കമ്പനി മകന് ജോലി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അക്കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടുമില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ