CLIMATE CHANGE

റെക്കോഡിട്ട് മഴ; ജൂലൈ ആദ്യ വാരം മാത്രം ലഭിച്ചത് രണ്ട് ശതമാനം കൂടുതലെന്ന് ഐഎംഡി

വെബ് ഡെസ്ക്

ജൂലൈയിലെ ആദ്യ എട്ട് ദിവസങ്ങളിൽ പെയ്ത മഴ ഇതുവരെയുള്ള രാജ്യത്തെ മഴക്കുറവ് നികത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി). 239.1 മില്ലീമീറ്റർ എന്ന സാധാരണ അളവിൽ നിന്ന് 2 ശതമാനം കൂടുതല്‍ 243.2 മില്ലീമീറ്റർ മഴയാണ് ഇത്തവണ കാലവർഷത്തിൽ ലഭിച്ചത്. ഉത്തരേന്ത്യയിൽ 59 ശതമാനം അധിക മഴ ലഭിച്ചപ്പോൾ (സാധാരണ 125.5 മില്ലിമീറ്റർ, ഇത്തവണ 199.7 മില്ലിമീറ്റർ) കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിൽ 17 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയതെന്നും ഐഎംഡി കണക്കുകൾ വ്യക്തമാക്കുന്നു.

കാലവർഷത്തെ വളരെയധികം ആശ്രയിക്കുന്നവരാണ് ഇന്ത്യയിലെ കർഷകർ. ഇവിടെ സാധാരണയായി ലഭിക്കുന്ന 255.1 മില്ലിമീറ്ററിൽ നിന്ന് 4 ശതമാനം അധികം 264.9 മില്ലിമീറ്റർ മഴയാണ് ഇത്തവണ ലഭിച്ചത്. ദക്ഷിണേന്ത്യയിൽ മഴയുടെ കുറവ് 45 ശതമാനത്തിൽ നിന്ന് 23 ശതമാനമായി കുറഞ്ഞു. എന്നാൽ ജൂൺ അവസാന വാരത്തിൽ രാജ്യത്തുടനീളം 148.6 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇത് സാധാരണ ലഭിക്കുന്നതിനേക്കാൾ 10 ശതമാനം കുറവാണ്.

ജൂലൈയിൽ സാധാരണ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ശരാശരിയുടെ 94 മുതൽ 106 ശതമാനം വരെ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ, തെക്കുകിഴക്കൻ പ്രദേശങ്ങളിൽ സാധാരണയിലും കുറവ് മഴയാണ് പ്രതീക്ഷിച്ചിരുന്നത്.

കേരളത്തിൽ കാലവർഷം

വൈകുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ബിപാർജോയ് ചുഴലിക്കാറ്റാണ്. ദക്ഷിണേന്ത്യയിലും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിൽ മഴ വേഗത്തിലെത്തുന്നതിനും ബിപാർജോയ് കാരണമായി. ജൂൺ മൂന്നാം വാരത്തിൽ വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ബിപാർജോയ് കാരണം കനത്ത മഴയുണ്ടായി.

ശനിയാഴ്ച മുതൽ നിർത്താതെ പെയ്യുന്ന മഴ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും വെള്ളപ്പൊക്കവും സാരമായ നാശനഷ്ടങ്ങളുമുണ്ടാക്കി. 24 മണിക്കൂറിൽ ഇന്നലെ ഡൽഹിയിൽ 153 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 1982 ന് ശേഷം ജൂലൈയിലെ ഒരു ദിവസത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ചണ്ഡീഗഡിലും അംബാലയിലും യഥാക്രമം 322.2 മില്ലീമീറ്ററും 224.1 മില്ലീമീറ്ററും മഴയാണ് പെയ്തത്.

മൺസൂൺ വൈകിയെത്തിയത് ജൂണിൽ രാജ്യത്ത് പല ഭാഗങ്ങളിലും വിത്ത് വിതയ്ക്കുന്നതില്‍ കാലതാമസം വരുത്തിയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉത്തരേന്ത്യയിൽ തുടരുന്ന ശക്തമായ മഴ കൃഷിയെ ബാധിക്കം. കനത്ത മഴയെ തുടർന്ന് രാജ്യത്തുടനീളം തക്കാളി വിലയിലും വൻ വർധനയാണുണ്ടായിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും